കേരളം

kerala

ETV Bharat / sports

വിരാട് കോലി ഇനി രോഹിത് ശർമയ്‌ക്കൊപ്പം ; ടി20 യിൽ തകർപ്പൻ റെക്കോഡിട്ട് ഇന്ത്യൻ താരം - ബാബർ അസം

ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് രോഹിത് ശർമയുടെ റെക്കോഡിനൊപ്പം വിരാട് കോലി എത്തിയത്

Virat Kohli equals Rohit Sharmas unique record  Virat Kohli new record in t20  വിരാട് കോലി ഇനി രോഹിത് ശർമ്മയ്‌ക്കൊപ്പം  വിരാട് കോലി  കോലി  ഏഷ്യ കപ്പ്  കോലി രോഹിത്  ബാബർ അസം  ഡേവിഡ് വാർണർ
വിരാട് കോലി ഇനി രോഹിത് ശർമ്മയ്‌ക്കൊപ്പം; ടി20 യിൽ തകർപ്പൻ റെക്കോഡിട്ട് ഇന്ത്യൻ താരം

By

Published : Sep 1, 2022, 8:49 PM IST

ദുബായ്‌ :ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ അർധ സെഞ്ച്വറിയിലൂടെ പുത്തൻ റെക്കോഡ് കുറിച്ച് വിരാട് കോലി. മത്സരത്തിൽ 44 പന്തിൽ 59 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവുമധികം അർധ സെഞ്ച്വറി നേടിയ താരം എന്ന നേട്ടത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യൻ റണ്‍ മെഷീൻ.

ഇരുവർക്കും ടി20 ക്രിക്കറ്റിൽ 31 അർധ സെഞ്ച്വറികൾ വീതമാണുള്ളത്. 126 ഇന്നിങ്‌സുകളിൽ നിന്നാണ് രോഹിത് ശർമയുടെ ഈ നേട്ടം. എന്നാൽ വെറും 93 ഇന്നിങ്സുകളിൽ നിന്നാണ് കോലി രോഹിത്തിനൊപ്പമെത്തിയത്. പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ഇരുവർക്കും പിന്നിൽ മൂന്നാം സ്ഥാനത്ത്. 70 ഇന്നിങ്സുകളിൽ നിന്ന് 27 അർധ സെഞ്ച്വറികൾ അസം നേടിയിട്ടുണ്ട്.

READ MORE:ഹോങ്കോങ്ങിനെതിരായ അർധ സെഞ്ച്വറി ; കോലിക്ക് സ്‌നേഹം വിതറി അനുഷ്‌ക, ആഘോഷമാക്കി ആരാധകർ

ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 91 ഇന്നിങ്സുകളിൽ നിന്ന് 23 അർധ സെഞ്ച്വറികളാണ് വാർണർ നേടിയത്. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലാൻഡ് ഓപ്പണർ മാട്ടിൻ ഗപ്‌ടിൽ 117 ഇന്നിങ്സുകളിൽ നിന്ന് 22 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details