സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പുതിയ റെക്കോഡ്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ടീമിനെ നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, ഏഷ്യന്‍ ക്യാപ്റ്റന്‍ എന്നീ റെക്കോഡുകളാണ് കോലി സ്വന്തമാക്കിയത്.
തന്‍റെ 61ാം മത്സരത്തിനാണ് ശനിയാഴ്ച കോലി ഇറങ്ങിയത്. ഇതോടെ 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മുന്‍ താരം എംഎസ് ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയായി.ഏഷ്യൻ താരങ്ങളിൽ 56 ടെസ്റ്റുകളിൽ വീതം ടീമുകളെ നയിച്ചിട്ടുള്ള ശ്രീലങ്കയുടെ അർജ്ജുന രണതുങ്ക, പാക്കിസ്ഥാന്‍റെ മിസ്ബാ ഉൾ ഹഖ് എന്നിവരാണ് കോലിക്ക് പിന്നിലുള്ളത്.
also read: 'മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതം' മില്‍ഖയ്ക്ക് അനുശോചനവുമായി കോലി
അതേസമയം ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച താരങ്ങളിൽ നിലവിൽ ആറാം സ്ഥാനത്താണ് കോലി. 109 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിച്ച ഗ്രെയിം സ്മിത്താണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ക്യാപ്റ്റനെ നിലയിൽ 100 കൂടുതൽ മത്സരത്തിനിറങ്ങിയ ഒരേയൊരു താരവും സ്മിത്താണ്.
93 ടെസ്റ്റുകളിൽ ഓസ്ട്രേലിയയെ നയിച്ച അലൻ ബോർഡറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സ്റ്റീഫൻ ഫ്ലെമിങ് (80), റിക്കി പോണ്ടിങ്(77), ക്ലൈവ് ലോയ്ഡ്(74) എന്നിവരാണ് പട്ടികയില്‍ കോലിക്ക് മുന്നിലുള്ളവർ. അതേസമയം ഇതേവരെ കോലിക്ക് കീഴില്‍ ടീം 36 ടെസ്റ്റ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 10 മത്സരങ്ങള്‍ സമനിലയായപ്പോള്‍ 14 എണ്ണത്തിൽ തോല്‍വി വഴങ്ങി.