ബെംഗളൂരു :സിനിമകളെ പോലും വെല്ലുന്ന തരത്തിലൊരു ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടിയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് സമനില പിടിച്ചത്. മറുപടി ബാറ്റിങ്ങില്‍ അഫ്‌ഗാനിസ്ഥാനും ഇന്ത്യയും 16 റണ്‍സ് നേടി പിന്നെയും സമനിലയില്‍ പിരിഞ്ഞു. ഇതോടെ, രണ്ടാം സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ 10 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയെടുത്തത് (India vs Afghanistan 3rd T20I).
212 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാനിസ്ഥാന് മത്സരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ത്യയെ വിറപ്പിക്കാന്‍ സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ കൈവിടുമെന്ന് തോന്നിപ്പിച്ച ഈ മത്സരം സമനിലയിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് വിരാട് കോലിയുടെ തകര്‍പ്പന്‍ ഒരു ബൗണ്ടറി ലൈന്‍ സേവ് ആയിരുന്നു. അഫ്‌ഗാനിസ്ഥാന്‍ സിക്‌സറെന്ന് ഉറപ്പിച്ച പന്തായിരുന്നു വിരാട് കോലി മത്സരത്തില്‍ രക്ഷപ്പെടുത്തിയത് (Virat Kohli Boundary Line Save).
മത്സരത്തിന്‍റെ 17-ാം ഓവറിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് ശ്രമത്തിന് ചിന്നസ്വാമി സ്റ്റേഡിയം വേദിയായത്. സ്‌പിന്നര്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഈ ഓവറില്‍ പന്തെറിഞ്ഞത്. ഓവറിലെ അഞ്ചാം പന്ത് അതിര്‍ത്തി കടത്താനായി ക്രീസിലുണ്ടായിരുന്ന കരീം ജന്നത്ത് ലോങ് ഓണിലേക്ക് വമ്പനൊരു ഷോട്ടാണ് പായിച്ചത്.