കേരളം

kerala

ETV Bharat / sports

കോലി സമ്മര്‍ദ്ദത്തിലാക്കാറില്ല; പെരുമാറുന്നത് ബാല്യകാല സുഹൃത്തിനെപ്പോലെ: മുഹമ്മദ് ഷമി - മുഹമ്മദ് ഷമി

ചില സമയത്ത് കാര്‍ക്കശ്യത്തോടെ സംസാരിക്കാറുണ്ട്. അതൊക്കെ അപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്.

Virat Kohli  Mohammed Shami  വീരാട് കോലി  ഇന്ത്യന്‍ പേസര്‍  മുഹമ്മദ് ഷമി  ബൗളിങ് യൂണിറ്റ്
കോലി സമ്മര്‍ദ്ദത്തിലാക്കാറില്ല; പെരുമാറുന്നത് ബാല്യകാല സുഹൃത്തിനെപ്പോലെ: മുഹമ്മദ് ഷമി

By

Published : May 10, 2021, 4:04 AM IST

ന്യൂഡല്‍ഹി: ബൗളിങ് യൂണിറ്റിനെ ക്യാപ്റ്റന്‍ വീരാട് കോലി സമ്മര്‍ദ്ദത്തിലാക്കാറില്ലെന്നും എല്ലാവിധ സ്വാതന്ത്രവും പിന്തുണയും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. സഹതാരങ്ങളോട് ബാല്യകാല സുഹൃത്തിനെപ്പോലെയാണ് കോലി പെരുമാറുകയെന്നും ഷമി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് കോലി ഇടപെടല്‍ നടത്തുക. ക്യാപ്റ്റനെ സമീപിക്കുമ്പോള്‍ പ്രതികരണം എത്തരത്തിലാവുമെന്ന് ചിലപ്പോള്‍ ബൗളര്‍മാര്‍ക്ക് സംശയമുണ്ടാകും. എന്നാല്‍ കോലിക്ക് അത്തരം പ്രശ്നങ്ങളൊന്നും തന്നെയില്ല. ബാല്യകാല സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടുക.

read more: ബുംറയുടെ വലിയ ആരാധകനെന്ന് പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്

ചിരിക്കുകയും തമാശകള്‍ പറയുകയും ചെയ്യും. ചില സമയത്ത് കാര്‍ക്കശ്യത്തോടെ സംസാരിക്കാറുണ്ട്. എന്നാല്‍ അതൊക്കെ അപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. അതു ഞങ്ങള്‍ കാര്യമാക്കാറില്ല. ഞങ്ങളെല്ലാവരും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ തികഞ്ഞ സ്വാതന്ത്രമാണ് കോലി നല്‍കുന്നത്. മറ്റൊരു ക്യാപ്റ്റനും ഇത് നല്‍കാറില്ല'. ഷമി പറഞ്ഞു.

ABOUT THE AUTHOR

...view details