കേരളം

kerala

ETV Bharat / sports

'തന്‍റെ വഴി കണ്ടെത്തി വിജയിക്കാൻ അയാള്‍ക്ക് കഴിയും':  കോലിയ്ക്ക് പിന്തുണയുമായി ഗാംഗുലി - സൗരവ് ഗാംഗുലി

ഇംഗ്ലണ്ട് പര്യടനത്തിലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വിരാട്‌ കോലിക്കെതിരെ കപില്‍ ദേവ് ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന് പിന്തുണയുമായി ബി.സി.സി.ഐ പ്രസിഡന്‍റ് രംഗത്തെത്തിയത്.

Virat has to find his way: BCCI President Ganguly  sourav ganguly on virat kohli form  virat kohli  sourav ganguly  bcci president  വിരാട് കോലി  സൗരവ് ഗാംഗുലി  ബിസിസിഐ പ്രസിഡന്‍റ്
'അയാൾക്ക് തന്‍റെ വഴി കണ്ടെത്തി വിജയിക്കണം, അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയും': വിരാട് കോലിയ്‌ക്ക് പിന്തുണയുമായി സൗരവ് ഗാംഗുലി

By

Published : Jul 14, 2022, 11:36 AM IST

ലണ്ടന്‍: ഫോമില്ലായ്‌മയിലൂടെയും, പരിക്കിലൂടെയും കടന്നുപോകുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോലിയ്‌ക്ക് പിന്തുണയുമായി ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. നിലവിലെ സമയത്തെക്കുറിച്ച് വിരാടിനും ബോധമുണ്ട്, പെട്ടന്ന് തന്നെ പഴയ ഫോമിലേയ്‌ക്ക് കോലി മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വിരാട്‌ കോലിക്കെതിരെ കപില്‍ ദേവ് ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.

അദ്ദേഹത്തിന് ഒരു പ്രയാസകരമായ സമയമുണ്ട്, അത് അയാള്‍ക്കറിയാം. അദ്ദേഹം സ്വയം ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം തിരിച്ചുവരുന്നതും നന്നായി ബാറ്റ് ചെയ്യുന്നതും ഞാൻ കാണുന്നു.

പക്ഷേ അയാൾക്ക് തന്‍റെ വഴി കണ്ടെത്തി വിജയിക്കേണ്ടതുണ്ട്. കഴിഞ്ഞ 12-13 വർഷമോ അതിൽ കൂടുതലോ ആയി അദ്ദേഹം അത് ചെയ്യുന്നുണ്ട്. വിരാട് കോലിക്ക് മാത്രമേ അത് ചെയ്യാനും കഴിയൂ.

ഇത്തരം കാര്യങ്ങള്‍ കായിക രംഗത്ത് സര്‍വസാധാരണമാണ്. സച്ചിനും, രാഹുല്‍ ദ്രാവിഡും, ഞാനും ഈ സാഹചര്യം കടന്നുവന്നവരാണ്. ഭാവിയില്‍ വരുന്ന കളിക്കാര്‍ക്കും ഇന്ന് കോലിയ്‌ക്ക് സംഭവിച്ചത് നടക്കും. ഒരു കായിക താരമെന്ന നിലയില്‍ അതിനെ മറികടന്ന് സ്വന്തം കഴിവ് ഒരോരുത്തരും പുറത്തെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഗംഗുലി കൂട്ടിച്ചേര്‍ത്തു.

Also read: പരിക്കിൽ നിന്ന് മോചിതനായില്ല ; രണ്ടാം ഏകദിനവും കോലിക്ക് നഷ്‌ടമായേക്കും

ABOUT THE AUTHOR

...view details