കേരളം

kerala

ETV Bharat / sports

രാഹുല്‍ യുഗത്തിന് തുടക്കം: എല്ലാം കേട്ട് 'സാധാരണക്കാരനായി' കോലി; ചിത്രം വൈറൽ

ഏകദിന, ടി20 നായസ്ഥാനം ഒഴിഞ്ഞതിന് ശേഷം സമ്മര്‍ദ്ദങ്ങളില്ലാതെ ‘സാധാരണ കളിക്കാരനാ’യുള്ള ആദ്യ മത്സരത്തിനാണ് കോലി ഇന്ന് പ്രോട്ടീസിനെതിരെ ഇറങ്ങുക.

Viral picture of Virat Kohli  India s practice session  India vs southafrica  ഇന്ത്യ- സൗത്ത് ആഫ്രിക്ക  വിരാട് കോലിയുടെ വൈറല്‍ ചിത്രം
പുതിയ നേതൃത്വത്തെത്തിന് കീഴില്‍ 'സാധരാണക്കാരനായി' കോലി; ചിത്രം വൈറൽ

By

Published : Jan 19, 2022, 1:34 PM IST

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ഏകദിനത്തിലൂടെ കണക്ക് പറയാനാവും ടീം ഇന്ത്യയുടെ ശ്രമം. ടീം ഇന്ത്യയ്‌ക്കൊപ്പം പുതിയ തുടക്കത്തിനാണ് മുന്‍ നായകന്‍ വിരാട് കോലിയും കാത്തിരിക്കുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് നായക പദവിയില്ലാതെ കോലി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്.

ഏകദിന, ടി20 നായസ്ഥാനം ഒഴിഞ്ഞതിന് ശേഷം സമ്മര്‍ദ്ദങ്ങളില്ലാതെ ‘സാധാരണ കളിക്കാരനാ’യുള്ള ആദ്യ മത്സരത്തിനാണ് കോലി ഇന്ന് പ്രോട്ടീസിനെതിരെ ഇറങ്ങുക. ഇതിനോടനുബന്ധിച്ച് ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിന്‍റെ പരിശീലന സെഷനിലെ ചിത്രങ്ങളാണ് ബിസിസിഐ പങ്കുവെച്ചിരുന്നത്. ടീമംഗങ്ങൾക്ക് പരിശീലകൻ രാഹുൽ ദ്രാവിഡും നായകന്‍ കെ.എൽ രാഹുലും നിർദേശങ്ങൾ നൽകുന്ന ചിത്രമാണിത്.

മറ്റ് താരങ്ങള്‍ക്കൊപ്പം ടീമിന്‍റെ പുതിയ നേതൃത്വത്തിന് സസൂക്ഷ്‌മം ചെവി നല്‍കുന്ന കോലി, ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ സഹതാരങ്ങൾക്ക് പ്രചോദനവും നിർദേശങ്ങളും നൽകിയിരുന്ന താരം പുതിയ നേതൃത്വത്തെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ചിത്രം കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

also read:Legends League Cricket | ഇന്ത്യൻ മഹാരാജയെ വിരേന്ദർ സെവാഗ് നയിക്കും, മുഹമ്മദ് കൈഫ് വൈസ് ക്യാപ്‌റ്റൻ

ടി20 നായക സ്ഥാനം ഒഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പര്യടനത്തിന് മുന്നോടിയായാണ് ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. സെലക്‌ടര്‍മാരുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തു.

കോലിക്ക് പകരം രോഹിത്ത് ശര്‍മയെയാണ് ടീമിന്‍റെ ഏകദിന, ടി20 നായകനായി പ്രഖ്യാപിച്ചത്. രോഹിത് പരിക്കേറ്റ് പിന്മാറിയ സാഹചര്യത്തിലാണ് രാഹുല്‍ ടീമിനെ നയിക്കുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമത്സരം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് പാളില്‍ നടക്കും.

ABOUT THE AUTHOR

...view details