കേരളം

kerala

ETV Bharat / sports

പുജാരയ്‌ക്കും സൗരാഷ്‌ട്രയെ രക്ഷിക്കാനായില്ല ; വിജയ് ഹസാരെ ട്രോഫിയില്‍ വമ്പന്‍ അട്ടിമറി, ത്രിപുരയ്‌ക്ക് 148 റണ്‍സിന്‍റെ വിജയം - ജയദേവ് ഉനദ്ഘട്ട്

Tripura vs Saurashtra Highlights: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങളായ ജയദേവ് ഉനദ്ഘട്ട്, ചേതേശ്വര്‍ പുജാര എന്നിവരുള്‍പ്പെട്ട സൗരാഷ്‌ട്രയെ തോല്‍പ്പിച്ച് ത്രിപുര.

Vijay Hazare Trophy 2023  Tripura vs Saurashtra Highlights  Tripura vs Saurashtra  Jaydev Unadkat  Cheteshwar Pujara  Tripura beat Saurashtra Vijay Hazare Trophy 2023  വിജയ് ഹസാരെ ട്രോഫി 2023  ത്രിപുര vs സൗരാഷ്‌ട്ര  ചേതേശ്വര്‍ പുജാര  ജയദേവ് ഉനദ്ഘട്ട്  വിജയ് ഹസാരെ ട്രോഫി ജയദേവ് ഉനദ്ഘട്ട് 5 വിക്കറ്റ്
Vijay Hazare Trophy 2023 Tripura vs Saurashtra Highlights

By ETV Bharat Kerala Team

Published : Nov 27, 2023, 7:33 PM IST

ആളൂര്‍ : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ (Vijay Hazare Trophy 2023) വമ്പന്‍ അട്ടിമറിയുമായി ത്രിപുര. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്‌ട്രയെ 148 റണ്‍സിനാണ് ത്രിപുര തോല്‍പ്പിച്ചത് (Vijay Hazare Trophy 2023 Tripura vs Saurashtra Highlights). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ത്രിപുര നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 258 റണ്‍സ് നേടി.

ഓപ്പണര്‍ ബിക്രം കുമാര്‍ ദാസ് (76 പന്തില്‍ 59), സുദീപ് ചാറ്റര്‍ജി (93 പന്തുകളില്‍ 61), ഗണേഷ് സതീഷ് (74 പന്തില്‍ 71) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ടീമിന് കരുത്തായത്. സൗരാഷ്‌ട്രയ്‌ക്കായി ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ജയദേവ് ഉനദ്ഘട്ട് (Jaydev Unadkat) 10 ഓവറില്‍ 35 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നേടി. മറുപടിക്ക് ഇറങ്ങിയ സൗരാഷ്‌ട്ര 31.4 ഓവറില്‍ 110 റണ്‍സിന് ഒള്‍ഔട്ടാവുകയായിരുന്നു.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജോയ്‌ദീപ് ദിലിപ് ദേബിന്‍റെ (Joydeep Dilip Deb) പ്രകടനത്തിന് മുന്നിലാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് അടിതെറ്റിയത്. 6.4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ജോയ്‌ദീപ് ദിലിപ് ദേബിന്‍റെ തകര്‍പ്പന്‍ പ്രകടനം. 32 പന്തില്‍ 24 റണ്‍സെടുത്ത ഇന്ത്യയുടെ വെറ്ററന്‍ താരം കൂടിയായ ചേതേശ്വര്‍ പുജാരയാണ് (Cheteshwar Pujara) സൗരാഷ്‌ട്രയുടെ ടോപ് സ്‌കോറര്‍.

ALSO READ: ക്യാപ്റ്റനാവാന്‍ മുംബൈ വിട്ടു, തിരിച്ചെത്തിയപ്പോള്‍ നായകനാണോ ? ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവില്‍ ആകാശ് ചോപ്ര

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ ഹര്‍വിക് ദേശായി (11 പന്തില്‍ 5), ഷെല്‍ഡണ്‍ ജാക്സണ്‍ (15 പന്തില്‍ 3),ചിരാഗ് ജെയ്നി (2 പന്തില്‍ 0) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ 5.5 ഓവറില്‍ മൂന്നിന് 13 എന്ന നിലയിലായിരുന്നു സൗരാഷ്‌ട്ര. തുടര്‍ന്ന് ഒന്നിച്ച ചേതേശ്വര്‍ പുജാരയും അര്‍പിത് വാസവദയും ചേര്‍ന്ന് ടീമിനായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 37 റണ്‍സില്‍ നില്‍ക്കെ പുജാര വിക്കറ്റിന് മുന്നില്‍ കുരുങ്ങി.

ALSO READ: തിരിച്ചുവരവില്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക് അല്ലെന്ന് അറിയാം...ഇത് മുംബൈയുടെ 'ഇന്ത്യൻ പവർപ്ലേ'....

പിന്നാലെ അര്‍പിത് വാസവദയെയും (30 പന്തില്‍ 16), വിശ്വരാജ് ജഡേജയെയും (10 പന്തില്‍ 4) വീഴ്‌ത്തിക്കൊണ്ടാണ് ജോയ്‌ദീപ് ദിലിപ് ദേബ് തന്‍റെ വിക്കറ്റ് വേട്ടയ്ക്ക്‌ തുടക്കമിടുന്നത്. പിന്നീട് പ്രേരക് മങ്കാദ് (43 പന്തില്‍ 21), ധർമേന്ദ്രസിന്‍ഹ ജഡേജ (13 പന്തില്‍ 11), പാർത്ത് ഭുത് (27 പന്തില്‍ 21), ജയ്‌ദേവ് ഉനദ്‌ഘട്ട് (4 പന്തില്‍ 1) എന്നിവരെയും ഇരയാക്കിയ താരം അഞ്ച് വിക്കറ്റ് തികച്ച് സൗരാഷ്‌ട്ര ഇന്നിങ്‌സും അവസാനിപ്പിച്ചു.

ALSO READ:വിഷ്‌ണുവിന്‍റെ സെഞ്ചുറിയും ശ്രേയസിന്‍റെ നാല് വിക്കറ്റും; ഒഡിഷയെ തകര്‍ത്ത്, കേരളം വിജയ വഴിയില്‍

ABOUT THE AUTHOR

...view details