കേരളം

kerala

ETV Bharat / sports

'ധോണിക്ക് ഭ്രാന്തെന്ന് വെങ്കിടേഷ് പ്രസാദ്, പിന്തുണച്ച് സാക്ഷി ധോണി': വാഹന ശേഖരം കണ്ട് ഞെട്ടിയപ്പോൾ... - സാക്ഷി ധോണി

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണിയുടെ വാഹന ശേഖരത്തിന്‍റെ വിഡിയോ പുറത്ത് വിട്ട് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്.

ms dhoni vehicle collection  ms dhoni  venkatesh prasad  venkatesh prasad twitter  sakshi dhoni  എംഎസ്‌ ധോണി  എംഎസ്‌ ധോണി ന്യൂസ്  സാക്ഷി ധോണി  വെങ്കിടേഷ് പ്രസാദ്
ധോണിക്ക് ഭ്രാന്തെന്ന് വെങ്കിടേഷ് പ്രസാദ്

By

Published : Jul 18, 2023, 1:27 PM IST

റാഞ്ചി:ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ്‌ ധോണിയുടെ 'വണ്ടിപ്രാന്ത്' ആരാധകര്‍ക്കിടയില്‍ പ്രശസ്‌തമാണ്. വിന്‍റേജ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി മോട്ടോർ ബൈക്കുകളുടേയും കാറുകളുടേയും ശേഖരമാണ് ധോണിയ്‌ക്കുള്ളത്. ഇവ സൂക്ഷിക്കാനായി റാഞ്ചിയിലെ തന്‍റെ വീട്ടില്‍ ഒരു പ്രത്യേക ഗാരേജ് ധോണിക്കുണ്ട്.

മുൻകാലങ്ങളിൽ ഈ ഗാരേജിനെ ചുറ്റിപ്പറ്റി ചില വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഗാരേജിലെ ധോണിയുടെ വാഹന ശേഖരം കണ്ട് അമ്പരന്നിരിക്കുകയാണ് വണ്ടിപ്രേമിക‍ളും ധോണി ആരാധകരും. ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദാണ് ധോണിയുടെ ഗാരേജിന്‍റെ വിശ്വരൂപം പുറത്ത് വിട്ടത്.

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രസ്‌തുത വിഡിയോ വെങ്കിടേഷ് പ്രസാദ് ആരാധകര്‍ക്കായി പങ്കുവച്ചത്. താന്‍ ഒരു വ്യക്തിയിൽ ഞാൻ കണ്ട ഏറ്റവും ഭ്രാന്തമായ അഭിനിവേശമാണിതെന്ന് എഴുതിക്കൊണ്ട് തന്‍റെ ഞെട്ടലും പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.

"എന്തൊരു ശേഖരമാണിത്. എന്തൊരു മനുഷ്യനാണ് എംഎസ്‌ ധോണി. ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു അവിശ്വസനീയമായ വ്യക്തിയാണ് അദ്ദേഹം. റാഞ്ചിയിലെ ധോണിയുടെ വീട്ടിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരത്തിന്‍റെ ഒരു കാഴ്ചയാണിത്" വിഡിയോയ്‌ക്ക് ഒപ്പം പ്രസാദ് എഴുതി.

വെങ്കിടേഷ് പ്രദാസും ഇന്ത്യയുടെ മറ്റൊരു മുന്‍ താരവുമായ സുനിൽ ജോഷിയും ധോണിയുടെ റാഞ്ചിയിലെ വസതിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഗാരേജിലുമെത്തിയത്. ധോണിയും പ്രസാദും ഉള്‍പ്പെടെയുള്ളവര്‍ ഗാരേജിലെ വാഹനങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന വിഡിയോ ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് പകര്‍ത്തിയത്. അമ്പരപ്പിക്കുന്ന വാഹന ശേഖരത്തിന് പുറമെ ഇവര്‍ തമ്മിലുള്ള സംഭാഷണവും വിഡിയോയിലുണ്ട്.

വീഡിയോയുടെ തുടക്കത്തിൽ, റാഞ്ചിയില്‍ ആദ്യമായി എത്തിയപ്പോള്‍ എന്തു തോന്നുന്നുവെന്ന സാക്ഷിയുടെ ചോദ്യമാണ് കേള്‍ക്കാന്‍ കഴിയുന്നത്. താന്‍ റാഞ്ചിയില്‍ എത്തുന്നത് നാലാം തവണയാണെന്നും എന്നാല്‍ ധോണിയുടെ ഗാരേജ് കാണുന്നത് ആദ്യമായാണെന്നും ഈ സ്ഥലം ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് പ്രസാദ് മറുപടി നല്‍കുന്നത്.

ധോണിയുടെ ശേഖരം കണ്ട് ഞെട്ടിയ അമ്പരപ്പ് സുനില്‍ ജോഷിയും തന്‍റെ വാക്കുകളില്‍ പ്രകടമാക്കുന്നുണ്ട്. തുടര്‍ന്ന് ഇത്രയധികം ബൈക്കുകൾ ശേഖരിക്കാന്‍ ധോണിക്ക് 'ഭ്രാന്ത്' ഉണ്ടാകണമെന്നും പ്രസാദ് പറയുന്നുണ്ട്. ഇതിനെ പിന്താങ്ങുന്ന സാക്ഷി, എന്താണ് ഇതിന്‍റെ ആവശ്യമെന്നും ധോണിയോട് ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

അതിന് ശ്രദ്ധേയമായ മറുപടിയാണ് ധോണി നല്‍കുന്നത്. നിങ്ങള്‍ എല്ലാം എടുത്തുവെന്നും തന്‍റേത് മാത്രമായി തനിക്ക് എന്തെങ്കിലും വേണമെന്നും, നീ അനുവദിച്ച ഒരേ ഒരു കാര്യം ഇതാണെന്നുമാണ് ഇതിന് ധോണി മറുപടി പറയുന്നത്. അതേസമയം ധോണിക്ക് എത്ര ബൈക്കുകളും കാറുകളുമുണ്ടെന്ന് കൃത്യമായി അറിയില്ലെങ്കിലും, രാജ്‌ദൂത്, കവാസാക്കി നിഞ്ച, ഹാർലി ഡേവിഡ്‌സൺ, ടിവിഎസ് റോണിൻ ക്രൂയിസർ തുടങ്ങിയ ബൈക്കുള്‍ താരത്തിന്‍റെ ശേഖരത്തിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ALSO READ: ആര്‍സിബിക്ക് എന്തുകൊണ്ട് കിരീടങ്ങള്‍ നേടാന്‍ കഴിയുന്നില്ല?; തുറന്നുപറഞ്ഞ് യുസ്‌വേന്ദ്ര ചാഹല്‍


ABOUT THE AUTHOR

...view details