കേരളം

kerala

Venkatesh Prasad against Asian Cricket Council 'എന്തൊരു തീരുമാനമാണത്', മഴ കളിച്ചാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മാത്രം പ്രത്യേക നിയമമോ... തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്

By ETV Bharat Kerala Team

Published : Sep 9, 2023, 1:20 PM IST

Venkatesh Prasad against Asian Cricket Council ഏഷ്യ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മാത്രം റിസര്‍വ് ഡേ പ്രഖ്യാപിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനം നാണക്കേടെന്ന് വെങ്കടേഷ് പ്രസാദ്.

Venkatesh Prasad against Asian Cricket Council  Asia Cup 2023  India vs Pakistan  Asian Cricket Council  Venkatesh Prasad  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ് 2023  വെങ്കടേഷ് പ്രസാദ്
Venkatesh Prasad against Asian Cricket Council

മുംബൈ: ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പലകുറി മഴ കളിച്ചിരുന്നു. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരം ഗ്രൂപ്പ് ഘട്ടത്തില്‍ മഴയെടുക്കുകയും ചെയ്‌തു. ടൂര്‍ണമെന്‍റിന്‍റെ സൂപ്പര്‍ ഫോറില്‍ വീണ്ടും ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്താനിരിക്കെ മത്സരത്തിന് മഴ ഭീഷണി ഒഴിഞ്ഞിട്ടില്ല.

സെപ്‌റ്റംബര്‍ 10-ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ പോരിനിറങ്ങുന്നത്. മഴയുടെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ മത്സരത്തിനായി ഒരു റിസർവ് ഡേ കഴിഞ്ഞ ദിവസം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു (Asian Cricket Council announced Reserve day for India vs Pakistan Super Four match). പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വരികയാണെങ്കില്‍ തൊട്ടടുത്ത ദിവസം (സെപ്റ്റംബർ 11) കളി പുനരാരംഭിക്കുമെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (Asian Cricket Council) അറിയിച്ചിരിക്കുന്നത്.

സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മാത്രമാണ് റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ പ്രസ്‌തുത തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് (Venkatesh Prasad against Asian Cricket Council).

രണ്ട് ടീമുകള്‍ക്ക് മാത്രമായി പ്രത്യേക നിയമം ഉണ്ടാക്കിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തീരുമാനം നാണക്കേടാണെന്നാണ് വെങ്കടേഷ് പ്രസാദ് (Venkatesh Prasad) തുറന്നടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രസാദിന്‍റെ പ്രതികരണം. "തീര്‍ത്തും നാണക്കേടായ ഒരു തീരുമാനമാണിത്. ടൂര്‍ണമെന്‍റിലെ രണ്ട് ടീമുകള്‍ക്ക് മാത്രമായി പ്രത്യേക നിയമം ഉണ്ടാക്കുന്നത് അനീതിയാണ്.

നീതിയുടെ പേരിൽ, ആദ്യ ദിവസം മഴയത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ മാത്രമേ അതു ന്യായമായിരിക്കൂ. എന്നിട്ട് മത്സരം രണ്ടാം ദിനത്തിലേക്ക് മാറ്റേണ്ടതുണ്ട്. അന്ന് കൂടുതല്‍ മഴ പെയ്‌തുകൊണ്ട് ഈ പദ്ധതി വിജയിക്കാതിരിക്കട്ടെ"- വെങ്കടേഷ് പ്രസാദ് എക്‌സില്‍ കുറിച്ചു.

ALSO READ: Harbhajan Singh On Exclusion Of Arshdeep 'ഷഹീനും സ്റ്റാര്‍ക്കും ചെയ്യുന്നത് അവന് കഴിയുമായിരുന്നു'; ലോകകപ്പ് സ്‌ക്വഡില്‍ അര്‍ഷ്‌ദീപ് മിസ്സിങ്ങെന്ന് ഹര്‍ഭജന്‍

ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.

ABOUT THE AUTHOR

...view details