സിഡ്നി:പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഓസ്ട്രേലിയ അവസരം നല്‍കിയത് വലിയ ഒച്ചപ്പാടിന് വഴിയൊരുക്കിയിരിക്കുകയാണ് (Pakistan vs Australia). സെലക്ടര്‍മാരുടെ നടപടിക്കെതിരെ മുന്‍ പേസറും വാര്‍ണറുടെ സഹതാരവുമായിരുന്ന മിച്ചല്‍ ജോണ്സണ് രംഗത്ത് എത്തിയതാണ് ഇതിന് കാരണമായത്.
വില്ലന്‍ എന്തിന് യാത്രയയപ്പ്?:പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ വില്ലനായതും ടെസ്റ്റില്‍ മോശം ഫോമും ചൂണ്ടിക്കാട്ടിയാണ് വാര്‍ണര്‍ക്ക് ഇത്തരത്തിലൊരു യാത്ര അയപ്പ് നല്‍കേണ്ടതില്ലെന്ന് മിച്ചല്‍ ജോണ്സണ് അഭിപ്രായപ്പെട്ടിരുന്നത്. (Mitchell Johnson against David Warner's Inclusion in Australia squad). പന്ത് ചുരണ്ടല്‍ (sandpaper gate scandal) വിവാദത്തിലൂടെ ഓസ്ട്രേലിയയ്ക്ക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വാര്‍ണര്‍ക്ക് ഒരു ഹീറോ പരിവേഷം നല്കി എന്തിന് യാത്ര അയപ്പ് നല്‍കണമെന്നും ജോണ്സണ് ചോദിച്ചിരുന്നു.
ഇപ്പോഴിതാ വാര്‍ണറെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ ഉസ്മാന് ഖവാജ. (Usman Khawaja support David Warner from Mitchell Johnson Criticism). വാര്‍ണര്‍ തനിക്ക് ഹീറോ തന്നെയാണ്. എല്ലാം തികഞ്ഞവരായി ആരും തന്നെയില്ലെന്നുമാണ് ഉസ്മാന് ഖവാജ പറയുന്നത്.
ആരും എല്ലാം തികഞ്ഞവരല്ല: "ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്മിത്തും എന്റെ മനസില്‍ ഹീറോകളാണ്. അവര്‍ക്ക് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ചെയ്ത തെറ്റിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടി. ആരും നൂറ് ശതമാനം എല്ലാം തികഞ്ഞവരല്ല.