പെര്‍ത്ത്:ഓസ്‌ട്രേലിയ പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ (Usman Khawaja Expressed Solidarity To Gaza). കറുത്ത ആം ബാന്‍ഡ് അണിഞ്ഞുകൊണ്ടാണ് താരം ഇസ്രയേല്‍ - പലസ്‌തീന്‍ വിഷയത്തില്‍ കളിക്കളത്തിലൂടെ തന്‍റെ നിലപാട് അറിയിച്ചത്. നേരത്തെ, മത്സരത്തിന് മുന്‍പും ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ പലസ്തീന്‍ അനുകൂല നിലപാടാണ് തനിക്കുള്ളതെന്ന് താരം വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലന സെഷനില്‍ ഇറങ്ങിയപ്പോള്‍ താരം ധരിച്ചിരുന്ന ഷൂസിനെ ചുറ്റിപ്പറ്റിയും നേരത്തെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. 'എല്ലാ ജീവനും തുല്യമാണ്, സ്വാതന്ത്ര്യം മനുഷ്യാവകാശം' എന്നായിരുന്നു താരം ധരിച്ചിരുന്ന ഷൂസുകളില്‍ ധരിച്ചിരുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുകയും ചെയ്‌തത്.
പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി താരം ഈ ഷൂസ് ധരിച്ചായിരിക്കും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ഇറങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഐസിസി ചട്ടങ്ങള്‍ ഇതിന് എതിരായതിനാല്‍ താരം ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ വാചകങ്ങള്‍ എഴുതിയ ഷൂ ഉപയോഗിച്ച് താരം കളിക്കാനിറങ്ങില്ലെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.