കാലിഫോര്‍ണിയ : 28ാമത്തെ വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് യുഎസിലെ മേജര്‍ ലീഗിലേക്ക് ചേക്കേറിയ ഉൻമുക്ത് ചന്ദിന് നിരാശപ്പെടുത്തുന്ന തുടക്കം. സിലിക്കണ്‍ വാലി സട്രൈക്കേഴ്‌സിന്‍റെ ഓപ്പണറായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചന്ദ് പൂജ്യത്തിന് പുറത്തായി.
സാന്‍ ഡിയേഗോ സര്‍ഫ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെയാണ് താരം കൂടാരം കയറിയത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
2012ൽ അണ്ടർ 19 ടീമിനെ ലോകകിരീടത്തിലേക്ക് നയിച്ച ഉൻമുക്ത് ചന്ദായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ താരത്തെ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായാണ് വാഴ്ത്തിയിരുന്നത്.
Also read:ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു
ഡല്‍ഹിക്കായി രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്വറിയുമായാണ് (151) ഉന്മുക്ത് ചന്ദ് തിളങ്ങിയത്. എന്നാൽ പിന്നീട് ആ മികവ് പുലർത്താനാകതെ വന്നതോടെ ഒരിക്കൽ പോലും സീനിയർ ടീമിലേക്ക് വിളിയെത്തിയില്ല.