ദുബായ്: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ (Under19 Asia Cup 2023) പാകിസ്ഥാനെതിരായ തോല്‍വിയുടെ ക്ഷീണം നേപ്പാളിന്‍റെ നെഞ്ചത്ത് തീര്‍ത്ത് ഇന്ത്യ. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ജയം നേടിയത്. (Under19 Asia Cup 2023 India vs Nepal Highlights). ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നേപ്പാള്‍ 22.1 ഓവറില്‍ 52 ഓള്‍ഔട്ടായി.
9.1 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്‌ത്തിയ രാജ് ലിംബാനിയാണ് (Raj Limbani) കൊടുങ്കാറ്റായത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 7.1 ഓവറില്‍ 57 റണ്‍സെടുത്താണ് അനായാസം വിജയം ഉറപ്പിച്ചു. ഓപ്പണര്‍മാരായ അര്‍ഷിന്‍ കുല്‍ക്കര്‍ണി (30 പന്തില്‍ 43), ആദര്‍ശ് സിങ് (13 പന്തില്‍ 13) എന്നിവര്‍ പുറത്താവാതെ നിന്നു. അര്‍ഷിന്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്‌സറുകളും നേടിയപ്പോള്‍ രണ്ട് ബൗണ്ടറികളാണ് ആദര്‍ശ് അടിച്ചത്.
ALSO READ: രോഹിത് യോ യോ ടെസ്റ്റ് പാസായിട്ടുണ്ടോ? ; മറുപടിയുമായി ഇന്ത്യയുടെ ഫിറ്റ്‌നസ് കോച്ച്
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് അയയ്‌ക്കപ്പെട്ട നേപ്പാള്‍ നിരയില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. 18 പന്തില്‍ 8 റണ്‍സ് നേടിയ ഹേമന്ദ് ധാമി ടീമിന്‍റെ ടോപ് സ്‌കോററായി. ദീപക് ബൊഹ്‌റ (11 പന്തില്‍ 1), അര്‍ജുന്‍ കുമാല്‍ (22 പന്തില്‍ 7), ഉത്തം മഗര്‍ (7 പന്തില്‍ 0), ദേവ് ഖനാൽ (10 പന്തില്‍ 2),