കേരളം

kerala

ETV Bharat / sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉമ്രാന്‍ തീപന്തുകൾ കൊണ്ട് വിസ്‌മയം തീർക്കുമോ; നിർണായക വെളിപ്പെടുത്തലുമായി ദ്രാവിഡ് - Umran malik Debut for india

ഉമ്രാൻ മാലിക്കിന്‍റെ പ്രകടനത്തെക്കുറിച്ച് പ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

Umran might have to wait for his debut  hints Dravid  Umran malik dravid  umran khan maiden call up for indian team  ഉമ്രാന്‍ മാലിക്ക് രാഹുല്‍ ദ്രാവിഡ്  ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റം  Umran malik Debut for india  india vs south africa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉമ്രാന്‍ തീപന്തുകൾ കൊണ്ട് വിസ്‌മയം തീർക്കുമോ; നിർണായക വെളിപ്പെടുത്തലുമായി ദ്രാവിഡ്

By

Published : Jun 8, 2022, 10:40 AM IST

ന്യൂഡൽഹി: ഐപിഎല്‍ പതിനഞ്ചാം സീസണിലെ വേഗമാർന്ന പന്തുകൾ കൊണ്ട് വിസ്‌മയം തീർത്ത താരമാണ് ഉമ്രാന്‍ മാലിക്ക്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ താരം ആദ്യ മത്സരത്തിലൂടെ അരങ്ങേറ്റം കുറിക്കുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് മുമ്പ് ഉമ്രാനെ കുറിച്ച് നിര്‍ണായകവാക്കുകള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്.

തനിക്ക് സ്ഥിരതയുള്ള താരങ്ങളെയാണ് വേണ്ടതെന്നും തന്‍റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നതും പേസ് സെൻസേഷൻ ഉമ്രാന്‍ മാലിക്കിന് തന്‍റെ ഊഴത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനകളാണ് നൽകുന്നത്. 'ഉമ്രാന്‍ മാലിക് ആകാംക്ഷ ജനിപ്പിക്കുന്ന താരമാണ്. മികച്ച പേസില്‍ പന്തെറിയുന്ന താരം. ഐപിഎല്ലില്‍ നിരവധി പേസര്‍മാര്‍ മികച്ച നിലയില്‍ പന്തെറിയുന്നത് എന്നെ ആകര്‍ഷിച്ചു.'

ഉമ്രാന്‍റെ ബൗളിങ് നെറ്റ്‌സില്‍ കാണാന്‍ മനോഹരമാണ്. അദേഹം കാര്യങ്ങള്‍ പഠിച്ചുവരികയാണ്. യുവതാരമാണ്, മികവ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉമ്രാനെ പോലൊരു താരം ടീമിലുള്ളത് സന്തോഷമാണ്. രാഹുല്‍ ദ്രാവിഡ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ:ഇന്ത്യൻ ക്യാപ്റ്റന്മാര്‍ ടീമുകളെ നയിക്കുന്നത് ശുഭസൂചകം, സന്തോഷം: ദ്രാവിഡ്

എന്നാല്‍ എത്രത്തോളം സമയം ഉമ്രാന് നല്‍കാനാകും എന്ന് നമ്മള്‍ ചിന്തിക്കണം. നമ്മള്‍ പ്രായോഗികബുദ്ധിയോടെ ചിന്തിക്കണം. വലിയ സ്‌ക്വാഡാണ് ടീമിനുള്ളത്. എല്ലാവര്‍ക്കും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനാവില്ല. മികച്ച പേസറായ അര്‍ഷ്‌ദീപ് സിംഗും ടീമിലുണ്ട്. ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍ തുടങ്ങിയവരുമുണ്ട്. ഒരുപിടി യുവതാരങ്ങള്‍ ടീമിലുള്ളത് പ്രതീക്ഷയാണ്' എന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.

ABOUT THE AUTHOR

...view details