കേരളം

kerala

ETV Bharat / sports

IPL 2021 ; നടരാജന് പകരം ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്ത് സണ്‍റൈസേഴ്‌സ് - T Natarajan

നിലവിൽ ടീമിന്‍റെ നെറ്റ് ബൗളറാണ് ജമ്മു കശ്മീര്‍ താരമായ ഉമ്രാന്‍ മാലിക്ക്

Umran Malik joins Sunrisers Hyderabad as short-term Covid-19 replacement for Natarajan  Umran Malik  Sunrisers Hyderabad  Covid-19  Umran Malik replacement for Natarajan  ഉമ്രാന്‍ മാലിക്ക്  ഐപിഎൽ  കൊവിഡ്  ടി.നടരാജൻ  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  T Natarajan  IPL 2021
IPL 2021 ; നടരാജന് പകരം ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്ത് സണ്‍റൈസേഴ്‌സ്

By

Published : Sep 24, 2021, 5:16 PM IST

ദുബായ് : രണ്ടാം പാദ ഐപിഎൽ മത്സരത്തിനിടെ കൊവിഡ് ബാധിതനായ പേസ് ബൗളര്‍ ടി.നടരാജന് പകരം പുതിയ താരത്തെ ടീമിലെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിക്കിനെയാണ് സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്.

നിലവിൽ ടീമിന്‍റെ നെറ്റ് ബൗളറായ ഉമ്രാൻ നടരാജൻ തിരിച്ചെത്തുന്നതുവരെ ടീമിനായി പന്തെറിയും. ജമ്മു കശ്മീരിനായി ഒരു ടി20യും ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള മാലിക്ക് ആകെ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

സെപ്റ്റംബര്‍ 22 ന് ഡൽഹി ക്യാപ്പിറ്റൽസുമായുള്ള മത്സരത്തിന് തൊട്ടുമുൻപാണ് നടരാജന് കൊവിഡ് സ്ഥിരീകരിക്കുന്നത്. താരത്തോടൊപ്പം സമ്പർക്കം പുലർത്തിയ ആറ് ടീമംഗങ്ങളും ഇപ്പോൾ ഐസൊലേഷനിലാണ്. എന്നാൽ ഇവരുടെ ഫലം നെഗറ്റീവാണ്.

ALSO READ :ഐപിഎൽ : നടരാജന് കൊവിഡ് സ്ഥിരീകരിച്ചു, ടീമിലെ ആറ് പേർ ഐസൊലേഷനിൽ

നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് എട്ടുവിക്കറ്റിന് പരാജയപ്പെട്ടതോടെ ടീമിന്‍റെ പ്ലേഓഫ് സാധ്യതകൾ അസ്തമിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് സണ്‍റൈസേഴ്‌സിന്‍റെ എതിരാളി.

ABOUT THE AUTHOR

...view details