ആന്‍റിഗ്വ : ഐസിസിയുടെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ടോം പെർസ്റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 2020 ലെ ഫൈനലിൽ ബംഗ്ലാദേശിനോട് കാലിടറിയ ക്ഷീണം തീർക്കാനാണ് യഷ് ധൂളിന്‍റെ നേതൃത്വത്തിലുള്ള കുട്ടിപ്പട ഇന്ന് ഇംഗ്ലീഷ് പടക്കെതിരെ കളത്തിലിറങ്ങുന്നത്.
ഇത്തവണത്തെ ടൂർണമെന്‍റിലുടനീളം മിന്നുന്ന പ്രകടനമാണ് ഇന്ത്യ കാഴ്‌ചവച്ചത്. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് ഇന്ത്യ ഫൈനൽ വരെയെത്തിയത്. ഇന്ത്യയെപ്പോലെത്തന്നെ ഇംഗ്ലണ്ടും ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.
ഗ്രൂപ്പ് ബിയിലായിരുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക, അയർലാൻഡ്, ഉഗാണ്ട എന്നിവരെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനും, സെമിയിൽ ഓസ്ട്രേലിയയെ 96 റണ്‍സിന് തകർത്തുമാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.
ALSO READ:IND VS WI | മായങ്ക് ക്വാറന്‍റൈനിൽ, തനിക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകുമെന്ന് രോഹിത് ശർമ