സതാംപ്ടൺ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ രണ്ട് പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് യുകെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ടെലിവിഷനിൽ മത്സരം കണ്ടിരുന്ന ഒരാള്‍ ഇ-മെയിൽ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
താരത്തിനെതിരെ അധിക്ഷേപകരമായ രീതിയില്‍ കമന്റുകൾ വിളിച്ചുപറഞ്ഞ രണ്ടുപേരെയും സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തിയാണ് സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയത്.