കേരളം

kerala

ETV Bharat / sports

ധോണിയുടെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റര്‍ - Dhoni Twitter

ബ്ലൂ ടിക്ക് നീക്കിയത്, 82 ലക്ഷത്തോളം പേർ പിൻതുടരുന്ന ട്വിറ്റർ അക്കൗണ്ട്‌ ആക്‌ടീവല്ലെന്ന കാരണത്താല്‍

Twitter Restores Blue Tick On MS Dhoni's Account  Twitter Blue Tick On MS Dhoni's Account  MS Dhoni Twitter  ധോണിയുടെ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചു  ധോണി  ധോണി ട്വിറ്റർ  Dhoni Twitter  മഹേന്ദ്ര സിങ് ധോണി
ധോണിയുടെ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചു

By

Published : Aug 7, 2021, 9:33 AM IST

ന്യൂഡൽഹി : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ. ഇന്നലെയാണ് ധോണിയുടെ ട്വിറ്റർ അക്കൗണ്ടിലെ വെരിഫൈഡ് ബാഡ്‌ജ് ട്വിറ്റർ നീക്കിയത്.

അക്കൗണ്ട് ആക്‌ടീവല്ലെന്ന കാരണത്താലാണ് ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്ന് ട്വിറ്റർ അറിയിച്ചു. അക്കൗണ്ട് ഇനാക്‌ടീവോ, ഇൻകംപ്ലീറ്റോ ആണെങ്കിൽ വെരിഫിക്കേഷൻ ബാഡ്ജ് നീക്കം ചെയ്യുന്നതാണ് നയമെന്ന് ട്വിറ്റർ വ്യക്തമാക്കി.

ഓരോ ആറ് മാസം കൂടുമ്പോഴും ഉപഭോക്താവ് ട്വിറ്ററിൽ ലോ​ഗ് ഇൻ ചെയ്തില്ലെങ്കിൽ അക്കൗണ്ട് നഷ്ടപ്പെടുമെന്നും ട്വിറ്റർ അറിയിച്ചു. പൊതുവേ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ധോണി കഴിഞ്ഞ ജനുവരി എട്ടിനാണ് ട്വിറ്ററിൽ അവസാനമായി പോസ്റ്റ് ഇട്ടിട്ടുള്ളത്. 82 ലക്ഷത്തോളം പേർ ട്വിറ്ററിൽ ധോണിയെ പിൻതുടരുന്നുണ്ട്.

ALSO READ:ധോണിയുടെ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്ത്‌ ട്വിറ്റർ

സോഷ്യൽ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതാണ് ബ്ലൂടിക്ക് വെരിഫിക്കേഷൻ ബാഡ്‌ജ്. ഒരു അക്കൗണ്ടിന് വെരിഫിക്കേഷൻ ബാഡ്‌ജ് ലഭിക്കണമെങ്കിൽ അത് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.

ABOUT THE AUTHOR

...view details