സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓസീസ് സൂപ്പർ താരം ട്രാവിസ് ഹെഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനുവരി അഞ്ചിന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച ഓസ്ട്രേലിയ ഇതിനകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മെൽബണിൽ തുടരുന്ന ട്രാവിസ് ഹെഡ് ഏഴ് ദിവസം ക്വാറന്‍റൈനിൽ കഴിയും. താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓസീസ് താരങ്ങളേയും, പരിശീലക സംഘാംഗങ്ങളേയും കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്‌തമാക്കി. അതേസമയം ഹൊബാർട്ടിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ട്രാവിസ് കളിച്ചേക്കും.