ഡബ്ലിന്‍ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian premier league) മുംബൈ ഇന്ത്യന്‍സിനായുള്ള (Mumbai Indians) മിന്നും പ്രകടനത്തോടെയാണ് യുവതാരം തിലക് വര്‍മ (Tilak Varma) ഇന്ത്യയുടെ ടി20 ടീമിലേക്ക് എത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തന്നെ തിളങ്ങിയ തിലക് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്‌തു. പിന്നാലെ താരത്തിന് ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡിലേക്ക് വിളിയെത്തി (Tilak Varma included Asia Cup 2023 India Squad).
ഇക്കുറി ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഒരൊറ്റ ഏകദിന മത്സരം പോലും കളിക്കാതെയാണ് തിലകിന്‍റെ കടന്നുവരവ്. ഏഷ്യ കപ്പിനുള്ള (Asia Cup 2023) ടീമിൽ ഇടംനേടിയതിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) നിരന്തരമായ പിന്തുണയ്ക്കും മാർഗനിർദേശത്തിനും ആത്മാർഥമായ നന്ദി പറഞ്ഞിരിക്കുകയാണ് തിലക് (Tilak Varma about Rohit Sharma's support).
രോഹിത് തനിക്ക് ഏപ്പോഴും പ്രോത്സാഹനവും സഹായവും നൽകിയിട്ടുണ്ടെന്ന് താരം (Tilak Varma about Rohit Sharma support) പറഞ്ഞു. "രോഹിത് ഭയ്യ എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. ഞാൻ ഐപിഎല്ലിൽ കളിക്കുമ്പോഴും അദ്ദേഹം അടുത്തുവന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു.
ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഞാൻ അൽപ്പം പരിഭ്രാന്തനായിരുന്നു.അദ്ദേഹം മാത്രമാണ് എന്‍റെ അടുത്ത് വന്ന് ഗെയിമിനെക്കുറിച്ച് സംസാരിച്ചത്. എല്ലായ്‌പ്പോഴും സ്വതന്ത്രമായി കളിക്കുകയും ഒരോ മത്സരവും ആസ്വദിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
എനിക്ക് എപ്പോള്‍ വേണമെങ്കിലും അടുത്ത് ചെന്നോ, മെസേജിലൂടെയോ സംസാരിക്കാമെന്നും എപ്പോഴും കൂടെയുണ്ടാവുമെന്നും അദ്ദേഹം പറയുകയും ചെയ്‌തിരുന്നു"- തിലക് വര്‍മ പറഞ്ഞു.