സിഡ്‌നി: ടോക്കിയോ ഒളിമ്പിക്സിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ അത്‌ലറ്റുകള്‍ ഹോട്ടല്‍ ക്വാറന്‍റൈന് പിന്നാലെ വീണ്ടും ക്വാറന്‍റീനില്‍ പോകണമെന്ന സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍.
സര്‍ക്കാറിന്‍റെ തീരുമാനം ജുഗുപ്‌സാവഹമാണെന്നും ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാക്‌സ്‌വെല്‍ ട്വീറ്റ് ചെയ്തു. ടോക്കിയോയില്‍ നിന്നെത്തി ഹോട്ടല്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ക്ക് വീണ്ടും 28 ദിവസത്തെ കര്‍ശന ക്വാറന്‍റൈന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ തീരുമാനമാണ് മാക്‌സ്‌വെല്ലിനെ ചൊടിപ്പിച്ചത്.