ചെന്നൈ:മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി കോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയുമൊത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുട 'തല' കോളിവുഡിലേക്കും ചുവടു വയ്ക്കുന്നത്. നടനും നിര്‍മാതാവുമായി ഇരട്ട റോളിലാണ് ധോണിയെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'തല' ധോണി കോളിവുഡിലേക്ക്, കൂടെ 'ദളപതി' വിജയ്‌യും - വിജയ്
നടനും നിര്‍മാതാവുമായി ഇരട്ട റോളിലാണ് ധോണിയെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയുടെ 68ാം ചിത്രമാവും ധോണി പ്രൊഡക്‌ഷൻസിന് കീഴിലുണ്ടാവുകയെന്നും ഔദ്യോഗിക പ്രഖ്യാപനം അധികം വൈകില്ലെന്നുമാണ് റിപ്പോര്‍ട്ട്. അടുത്തിടെ ധോണി വിജയ്‌യെ ഷൂട്ടിങ് സൈറ്റിലെത്തി കണ്ടിരുന്നു. ഐപിഎല്ലിന് ശേഷം തന്‍റെ പ്രൊഡക്‌ഷൻ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് ധോണി. നിലവില്‍ ധോണി എന്‍റർടെയ്ൻമെന്‍റ് എന്ന പേരിൽ കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ദളപതി വിജയ്‌യുടെ 66ാം ചിത്രത്തിന്‍റെ ടൈറ്റിലും, ഫസ്‌റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുത്ത് വന്നിരുന്നു. വംശി പൈഡിപ്പളളി സംവിധാനം ചെയ്യുന്ന സൂപ്പര്‍താര ചിത്രത്തിന് 'വാരിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി രഷ്‌മിക മന്ദാനയാണ് നായിക. 2023 പൊങ്കല്‍ റിലീസായാണ് വിജയ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.