ദുബൈ: ടി20 ലോകകപ്പില്‍ വെസ്‌റ്റ്ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും സൗത്ത് ആഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്‍റൺ ഡി കോക്ക് പിന്‍മാറിയതുമായി ബന്ധപ്പെട്ട വിവാദം സമചിത്തതയോടെ കൈകാര്യം ചെയ്‌ത നായകന്‍ തെംബ ബവൂമയ്‌ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം. വര്‍ണ വിവേചനത്തിനെതിെര ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ മത്സരത്തിന് മുമ്പ് താരങ്ങള്‍ മുട്ടിലിരിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.
എന്നാല്‍ ഇതിനോട് മുഖംതിരിച്ചാണ് ഡികോക്ക് മത്സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഡി കോക്കിന്‍റെ നിലപാടിനെതിരെ ടീമിന്‍റെ ആദ്യ കറുത്തവര്‍ഗക്കാരനായ നായകനായ തെംബ ബവൂമയില്‍ നിന്നും കടുത്ത പരാമർശങ്ങളുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ മത്സര ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും സഹതാരത്തെ പിന്തുണക്കുന്ന നിലപാടാണ് തെംബ ബവൂമ സ്വീകരിച്ചത്. ഡി കോക്കിന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്നും താരത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു ബവൂമയുടെ പ്രതികരണം.
also read: ഹാർദിക് ബോൾ ചെയ്യണം, ഭുവനേശ്വർ വേഗത വർധിപ്പിക്കണം ; ഇന്ത്യ ഇപ്പോഴും ഫേവറേറ്റെന്ന് ബ്രെറ്റ് ലീ
"ക്വിന്‍റൺ പ്രായപൂർത്തിയായ ആളാണ്. അദ്ദേഹം സ്വന്തം കാലില്‍ നില്‍ക്കുന്നയാളാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തേയും ബോധ്യങ്ങളേയും ഞങ്ങൾ മാനിക്കുന്നു" ബവൂമ പറഞ്ഞു. അതേസമയം ഡി കോക്കിനെതിരെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നടപടി എടുത്തേക്കുമെന്നാണ് സൂചന. ടീം മാനേജ്മെന്‍റില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.