ഹൈദരാബാദ് :വനിത ഏകദിന ലോകകപ്പിലെ വിജയത്തിന് ശേഷം പാക് ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. പാകിസ്ഥാൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഗുലാം അബ്ബാസ് ഷായാണ് രംഗങ്ങള്‍ പകര്‍ത്തി ട്വീറ്റ് ചെയ്‌തത്. നിരവധി കായിക താരങ്ങളും ആരാധകരുമാണ് പോസ്റ്റില്‍ കമന്‍റുകള്‍ ഇടുന്നത്.
'ഈ ദിവസത്തിന്‍റെ ചിത്രം' എന്ന തലക്കെട്ടോടെ കുഞ്ഞിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ സെല്‍ഫിയെടുക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ട്വീറ്റ് വൈറലായി. ഇതിനുപിന്നാലെ കുഞ്ഞിനെ ടീം അംഗങ്ങള്‍ കൊഞ്ചിക്കുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. ശേഷം ഇന്ത്യന്‍ ടീമും ഫോട്ടോ ട്വീറ്റ് ചെയ്തു.