ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2013ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇംഗ്ലണ്ടില്‍ പോയി ചാമ്പ്യന്‍സ് ട്രോഫി നേടി മടങ്ങിയ ശേഷം ടീം ഇന്ത്യയ്‌ക്ക് ഐസിസിയുടെ ഒരു കിരീടം ഇന്നുമൊരു കിട്ടാക്കനിയാണ്. സ്വന്തം നാട്ടില്‍ ഏകദിന ലോകകപ്പ് വിരുന്നെത്തിയിരിക്കുന്ന ഈ വേളയില്‍ പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് ആകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. രോഹിത് ശര്‍മയുടെ കീഴില്‍ ലോകകപ്പില്‍ ഒരു സ്വപ്‌നക്കുതിപ്പാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം മികവുറ്റ യുവനിരയും ചേര്‍ന്ന് ലോകകിരീടം 12 വര്‍ഷത്തിന് ശേഷം ഇന്ത്യയ്‌ക്കായി നേടുമെന്നാണ് ആരാധകരും കരുതുന്നത്. വിരാട് കോലിയുടെ നാലാമത്തെയും രോഹിത് ശര്‍മയുടെ മൂന്നാമത്തെയും ഏകദിന ലോകകപ്പാണ് ഇപ്രാവശ്യത്തേത്. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഈ ലോകകപ്പില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ്. അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകപോരാട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ആദ്യമായി ലോകകപ്പില്‍ അരങ്ങേറുന്ന താരങ്ങള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.
- ശുഭ്‌മാന്‍ ഗില്‍ ശുഭ്‌മാന്‍ ഗില്‍
നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായ ശുഭ്‌മാന്‍ ഗില്ലിന് തന്‍റെ ആദ്യ ലോകകപ്പാണിത്. 24കാരനായ ഗില്‍ ഇതുവരെ ഇന്ത്യയ്‌ക്കായി 35 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 66.10 ശരാശരിയില്‍ 1917 റണ്‍സും ഗില്‍ അടിച്ചെടുത്തിട്ടുണ്ട്. ഒരു ഇരട്ടസെഞ്ച്വറിയും ആറ് സെഞ്ച്വറിയും ഇതിനോടകം തന്നെ സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചു. 2019ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു താരം അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ ആദ്യ മത്സരം കളിച്ചത്.
- ശ്രേയസ് അയ്യര്‍ ശ്രേയസ് അയ്യര്‍
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയിലെ പ്രധാനിയാണ് ശ്രേയസ് അയ്യര്‍. 28കാരനായ ശ്രേയസ് അയ്യര്‍ക്കും ഇത് ആദ്യ ലോകകപ്പാണ്. 2017ലായിരുന്നു താരം ആദ്യ അന്താരാഷ്‌ട്ര ഏകദിന മത്സരം കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു താരത്തിന്‍റെ ഏകദിന അരങ്ങേറ്റം. ഇതുവരെ 47 ഏകദിന മത്സരങ്ങള്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടുള്ള ശ്രേയസ് അയ്യര്‍ 46.17 ശരാശരിയില്‍ 1801 റണ്‍സ് നേടിയിട്ടുണ്ട്.
- ഇഷാന്‍ കിഷന്‍ ഇഷാന്‍ കിഷന്‍
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനും കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സമീപകാലത്തായി നടത്തിയ പ്രകടനങ്ങളാണ് ലോകകപ്പ് സ്ക്വാഡിലേക്ക് ഇഷാന്‍ കിഷനുള്ള വാതില്‍ തുറന്നത്. 2021ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ 25കാരനായ താരം ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കായി കളിച്ചു. ഏകദിന ക്രിക്കറ്റില്‍ 44.30 ശരാശരിയില്‍ 886 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി അടിച്ച താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ബാറ്റര്‍ കൂടിയാണ് ഇഷാന്‍ കിഷന്‍.
- സൂര്യകുമാര്‍ യാദവ് സൂര്യകുമാര്‍ യാദവ്