ജയ്‌പൂര്‍:ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അദ്യ മത്സരം ഇന്ന് നടക്കും. ജയ്‌പൂരില്‍ രാത്രി 7നാണ് മത്സരം ആരംഭിക്കുക. ടി20 ലോകകപ്പ് നോക്കൗട്ടിലെത്താതെ പുറത്തായതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യയും ഫൈനലിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയതിന്‍റെ ആഘാതം മറികടക്കാന്‍ കിവീസും കളത്തിലിറങ്ങുമ്പോള്‍ മത്സരം കടുക്കും.
രോഹിത്തിനും ദ്രാവിഡിനും കീഴില്‍ പുതിയ തുടക്കത്തിനാണ് ഇന്ത്യ ഇന്ന് കിവീസിനെതിരെയിറങ്ങുന്നത്. ടീമില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിട്ടുണ്ട്. വെങ്കടേഷ് അയ്യർ, റിതുരാജ് ഗെയ്‌ക്‌വാദ്, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ഇവര്‍ക്ക് തുണയായത്. പരിക്കും മോശം ഫോമും വലച്ചിരുന്ന ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്.
also read: FIFA World Cup qualifier: ബ്രസീലിനോട് സമനില, അർജന്‍റീനയ്ക്കും ഖത്തറിലേക്ക് ടിക്കറ്റ്
അതേസമയം കെയ്ന്‍ വില്യംസണ് പകരം ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. സൗത്തിക്ക് കീഴില്‍ നേരത്ത 18 ടി20 മത്സരങ്ങള്‍ക്കിറങ്ങിയ കിവീസ് 12 മത്സരങ്ങളിലും ജയിച്ച് കയറിയിട്ടുണ്ട്. T20 ലോകകപ്പിനിടെ പരിക്കേറ്റ പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെയ്‌ക്ക് പകരം ടീം സീഫെര്‍ട്ട് വിക്കറ്റ് കീപ്പറായി തുടരും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍. രാഹുല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.
ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, മാര്‍ക് ചാപ്‌മാന്‍, ജിമ്മി നീഷാം, മിച്ചല്‍ സാന്‍റ്നര്‍, കെയ്ല്‍ ജാമിസണ്‍, ഇഷ് സോധി, ടോഡ് ആസ്റ്റല്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്‍റ് ബോള്‍ട്ട്, ടിം സൗത്തി.