കാബൂൾ: വനിത ക്രിക്കറ്റിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ 14-ാം സീസണ്‍ ഐപിഎല്ലിലെ രണ്ടാം ഘട്ട മത്സരങ്ങളുടെ സംപ്രേക്ഷണത്തിനും വിലക്കേർപ്പെടുത്തി താലിബാൻ. മത്സരങ്ങൾക്കിടെ അനിസ്ലാമിക പരമായ കാര്യങ്ങൾ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരങ്ങൾ രാജ്യത്ത് സംപ്രേക്ഷണം ചെയ്യില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചത്.
മത്സരങ്ങൾക്കിടെ പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയിൽ സ്‌ത്രീകൾ മുടി കാണിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളാണ് താലിബാൻ നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മീഡിയ മാനേജരും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം മൊമദാണ് ട്വിറ്ററിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.