ബ്രിസ്ബേന്‍ : ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ബ്രിസ്‌ബേനിലെ ഗാബയില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ലോകകപ്പ് പോരാട്ടം ആരംഭിക്കും മുമ്പ് ശക്തരായ എതിരാളികളിലൊന്നുമായി ബലം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയുടെ സംഘം.
ഈ മത്സരത്തിനായി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് ഷമിയ്‌ക്കും, ഹര്‍ഷല്‍ പട്ടേലിനും മികവ് തെളിയിക്കാനുള്ള അവസരമാണിത്.
മറുവശത്ത് ഓസീസിന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ക്ഷീണം തീര്‍ക്കാനുണ്ട്. ഡേവിഡ് വാര്‍ണര്‍, ജോഷ് ഹേസല്‍വുഡ്, മാത്യു വെയ്‌ഡ്, ആദം സാംപ എന്നിവര്‍ ഓസീസ് നിരയില്‍ കളിക്കുന്നില്ല.