ന്യൂഡല്‍ഹി : ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓൾറൗണ്ടറായി ക്യാപ്റ്റന്‍ വിരാട് കോലിയെ കാണുമെന്ന് മുൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കോലി പന്തെടുത്തതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.
'ടൂർണമെന്‍റില്‍ കോലിയെ ഓൾറൗണ്ടറായാവും കാണുക. നമ്മുടെ ആറാമത്തെ ബൗളിങ് ഒപ്ഷനാണ് അദ്ദേഹം'. തന്‍റെ യൂട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞു. മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി പന്തെറിഞ്ഞതായും പാകിസ്ഥാനെതിരായ പദ്ധതികളില്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.