മുംബൈ: ടി20 ലോകകപ്പിന് ശേഷം വിരാട് കോലി വൈറ്റ് ബോള്‍ (ഏകദിനം, ടി20 ) ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് താരം സ്ഥാനമൊഴിയുന്നതെന്നാണ് ഒരു ദേശീയ മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്.
ഇതോടെ രോഹിത് ശര്‍മ ടീമിന്‍റെ നായക സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നായകസ്ഥാനം കൈമാറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഹിത്തും ടീം മാനേജ്‌മെന്‍റുമായി കോലി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
'വിരാട് കോലി തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എക്കാലത്തേയും പോലെ, ലോകത്തെ മികച്ച ബാറ്റ്സ്‌മാന്‍റെ ഫോമിലേക്ക് മടങ്ങിയെത്താനുമാണ് അദ്ദേഹത്തിന്‍റെ ആലോചന' ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ക്യാപ്റ്റന്‍ കോലി