ദുബായ്: കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോക കപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടക്കുമെന്ന് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. യുഎഇയിലും ഒമാനിലുമാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.
ടി20 ലോക കപ്പ്: ഒക്ടോബർ 17 മുതൽ നവംബർ 14 വരെയെന്ന് ഐസിസി - UAE
വേദി ഇന്ത്യയില്‍ നിന്നും മാറ്റിയെങ്കിലും ബിസിസിഐക്ക് തന്നെയാണ് നടത്തിപ്പവകാശമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു
ടി20 ലോക കപ്പ്: ഒക്ടോബർ 17 മുതൽ നവംബർ 14 വരെയെന്ന് ഐസിസി
also read: വെംബ്ലിയിലെ ചരിത്രം തിരുത്തി ഇംഗ്ലണ്ട്; ജോക്കിം ലോയ്ക്കും സംഘത്തിനും തോല്‍വിയോടെ മടക്കം
ദുബായ് ഇന്‍റര്‍നാഷണൽ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങിലാണ് മത്സരം നടക്കുക. മത്സര വേദി ഇന്ത്യയില്‍ നിന്നും മാറ്റിയെങ്കിലും ബിസിസിഐക്ക് തന്നെയാണ് നടത്തിപ്പവകാശമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.