ഗീലോങ്ങ്:ടി20 ലോകകപ്പ് സൂപ്പര്‍ 12 യോഗ്യത നേടി ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക. 'എ' ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനായിരുന്നു ലങ്കന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ലങ്ക നിശ്ചിത 20 ഓവറില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സ് പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റിന് 146ല്‍ അവസാനിച്ചു.
അര്‍ധസെഞ്ച്വറിയുമായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച മാക്‌സ് ഒദോദിനും നെതര്‍ലന്‍ഡ്‌സിനെ വിജയത്തിലെത്തിക്കാനായില്ല. 53 പന്ത് നേരിട്ട ഒദോദ് പുറത്താകാതെ 71 റണ്‍സാണ് നേടിയത്. ഒദോദിന് പുറമെ ബാസ് ഡി ലീഡ് (14), ടോം കൂപ്പര്‍ (16) ക്യാപ്‌റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് (21) എന്നിവര്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത്.