ഗീലോങ്: ടി20 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ യുഎഇയെ തകര്‍ത്ത് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി ശ്രീലങ്ക. എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 79 റണ്‍സിനായിരുന്നു ലങ്കന്‍ വിജയം. ഏഷ്യന്‍ ചാമ്പ്യന്മാരുയര്‍ത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുഎഇ 73 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ബാറ്റിങിലെ പോരായ്‌മകള്‍ ബോളിങ്ങില്‍ പരിഹരിച്ചാണ് ലങ്ക കൂറ്റന്‍ ജയം പിടിച്ചത്. നാലോവറില്‍ എട്ട് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്ക, 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷ്‌മന്ത ചമീര എന്നിവരാണ് ലങ്കന്‍ ജയം എളുപ്പമാക്കിയത്. 19 റൺസ് നേടിയ അയാന്‍ അഫ്‌സല്‍ ഖാനാണ് യുഎഇ ടോപ് സ്കോറര്‍.