കേരളം

kerala

ETV Bharat / sports

ടി20 ലോക കപ്പ് : ക്വാളിഫയറില്‍ രണ്ടാം ജയം, സ്‌കോട്ട്‌ലന്‍ഡ് സൂപ്പര്‍ 12നരികെ - സ്‌കോട്‌ലാന്‍ഡ്

49 പന്തില്‍ 70 റണ്‍സെടുത്ത റിച്ചി ബെറിംഗ്ടണും 36 പന്തില്‍ 45 റണ്‍സെടുത്ത മാത്യു ക്രോസുമാണ് സ്കോട്ട്‌ലന്‍ഡിന്‍റെ ടോട്ടലില്‍ നിര്‍ണായകമായത്

T20 World Cup  scotland beat papua new guinea  ടി20 ലോക കപ്പ്
ടി20 ലോക കപ്പ്: ക്വാളിഫയറില്‍ രണ്ടാം ജയം, സ്‌കോട്‌ലാന്‍ഡ് സൂപ്പര്‍ 12നരികെ

By

Published : Oct 19, 2021, 10:42 PM IST

Updated : Oct 19, 2021, 11:05 PM IST

ദുബായ് : ടി20 ലോകകപ്പ് ക്വാളിഫയറില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സൂപ്പര്‍ 12ന് തൊട്ടരികിലെത്തി സ്കോട്ട്‌ലന്‍ഡ്. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയാണ് ടീം 17 റണ്‍സിന് തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 148ന് ഓള്‍ ഔട്ടായി. സ്കോര്‍: സ്കോട്ട്‌ലന്‍ഡ് -165/9(20), പാപ്പുവ ന്യൂ ഗിനിയ- 148 (19.3)

49 പന്തില്‍ 70 റണ്‍സെടുത്ത റിച്ചി ബെറിംഗ്ടണും 36 പന്തില്‍ 45 റണ്‍സെടുത്ത മാത്യു ക്രോസുമാണ് സ്കോട്ട്‌ലന്‍ഡിന്‍റെ ടോട്ടലില്‍ നിര്‍ണായകമായത്. ജോര്‍ഡ് മുന്‍സി 15 റണ്‍സെടുത്തു. പാപ്പുവ ന്യൂ ഗിനിയക്കായി കാബുവ മൊറേയ നാല് വിക്കറ്റും ചാഡ് സോപ്പര്‍ മൂന്ന് വിക്കറ്റുമെടുത്തു.

മറുപടിക്കിറങ്ങിയ പാപ്പുവ ന്യൂ ഗിനിയക്കായി നോര്‍മാന്‍ വാനുവയും(45)സെസെ ബാവുവും(24), കിപ്ലിന്‍ ഡോഗ്രിയയും(18). ചാഡ് സോപറും(16), ആസാദ് വാലയും(18) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം അകന്നുനിന്നു.

also read: ലിവിങ്സ്റ്റണിന്‍റെ പരിക്ക് സാരമുള്ളതല്ല ; ചെറിയ പോറല്‍ മാത്രമെന്ന് മൊയീൻ അലി

സ്കോട്ട്‌ലന്‍ഡിനായി ജോഷ് ഡാവി നാല് വിക്കറ്റെടുത്തു. അദ്യ മത്സരത്തില്‍ ബംഗ്ലാദേശിനേയും സ്കോട്ട്‌ലന്‍ഡ് തോല്‍പ്പിച്ചിരുന്നു. ആറ് റണ്‍സിനായിരുന്നു ടീമിന്‍റെ വിജയം. ഒക്ടോബര്‍ 21ന് ഒമാനെതിരായണ് ടീമിന്‍റെ അടുത്ത മത്സരം.

Last Updated : Oct 19, 2021, 11:05 PM IST

ABOUT THE AUTHOR

...view details