മെല്‍ബണ്‍:ICC Men's T20 World Cup; 2022ലെ ടി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ പട്ടിക ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് (ഐ.സി.സി) പുറത്ത് വിട്ടു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് 2022ലെ പുരുഷ ടി-20 ലോകകപ്പ്. ചിര വൈരികളായ ഇന്ത്യയും പാകിസ്ഥാനും (IND V/S PAK) തമ്മിലുള്ള ആദ്യ മത്സരം ഓക്ടോബര്‍ 23ന് നടക്കും. മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ, അഡ്‌ലെയ്ഡ്, ഗീലോങ്, ഹോബാർട്ട്, പെർത്ത് തുടങ്ങി ഏഴ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. മൊത്തം 45 മത്സരങ്ങളാണ് സീസണില്‍ നടക്കുക.
2014-ലെ ചാമ്പ്യന്മാരായ ശ്രീലങ്കയും നമീബിയയും തമ്മിലാണ് ആദ്യ മത്സരം. ഗീലോംഗിലെ കർദിനിയ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സര വേദി. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് രണ്ടില്‍ മത്സരിക്കും. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും ഇന്ത്യ നേരിടണം. വിന്‍ഡീസും നമീബയും ഗ്രൂപ്പിലെത്തുമെന്നാണ് പ്രതീക്ഷ. യോഗ്യതാ മത്സരങ്ങളില്‍ അടക്കം 16 ടീമുകളാണ ഇത്തവണ മാറ്റുരയക്കുന്നത്.