കേരളം

kerala

By

Published : Oct 31, 2021, 10:28 AM IST

ETV Bharat / sports

ടി20 ലോകകപ്പ്: ഇന്ത്യയ്‌ക്ക് കിവീസിനെതിരെ ഇന്ന് ജീവന്‍ മരണപ്പോരാട്ടം; തോറ്റാല്‍ സാധ്യതകള്‍ മങ്ങും

ബാറ്റര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ദുബൈയിലേത്. പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോട ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുത്തേക്കും.

t20 world cup  india vs new zealand  ടി20 ലോകകപ്പ്  ഇന്ത്യ- ന്യൂസിലന്‍ഡ്  വിരാട് കോലി  രോഹിത് ശര്‍മ
ടി20 ലോകകപ്പ്: ഇന്ത്യയ്‌ക്ക് കിവീസിനെതിരെ ഇന്ന് ജീവന്‍ മരണപ്പോരാട്ടം; തോറ്റാല്‍ സാധ്യതകള്‍ മങ്ങും

ദുബൈ: ടി20 ലോകകപ്പിലെ ജീവന്‍ മരണപ്പോരാട്ടത്തില്‍ ഇന്ത്യയും ന്യുസീലന്‍ഡും ഇന്ന് നേര്‍ക്ക്നേര്‍. ദുബൈ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇരു സംഘത്തിനും മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം അനിവാര്യമാണ്. ഇതോടെ ദുബൈയില്‍ പോരാട്ടം കനക്കുമെന്നുറപ്പ്.

കിവീസിനെതിരെ അത്ര നല്ല ചരിത്രമല്ല ഇന്ത്യയ്ക്കുള്ളത്. ടി20യില്‍ ഇതുവരെ 16 മത്സരങ്ങളിലാണ് ഇരു സംഘവും ഏറ്റുമുട്ടിയത്. ഇതില്‍ എട്ട് മത്സരങ്ങള്‍ കിവികള്‍ക്കൊപ്പം നിന്നപ്പോള്‍ ആറ് മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലാവട്ടെ കളിച്ച അഞ്ച് മത്സങ്ങളില്‍ നാലിലും ഇന്ത്യ തോറ്റിരുന്നു.

അതേസമയം പാകിസ്ഥാനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ നില നിര്‍ത്തിയാവും കിവീസിനെതിരെ ഇന്ത്യ കളത്തിലിറങ്ങുക.

also read: അമ്മ വെന്‍റിലേറ്ററില്‍, ഇന്ത്യക്കെതിരെ ബാബർ അസം കളിച്ചത് കടുത്ത സമ്മർദത്തില്‍ ; വെളിപ്പെടുത്തി പിതാവ്

പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. അതേസമയം ബൗളിങ് യൂണിറ്റില്‍ ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്ലായ്മയും ഇന്ത്യക്ക് തിരിച്ചടിയാണ്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തും കെഎല്‍ രാഹുലും നല്‍കുന്ന മികച്ച തുക്കമാണ് ഇന്ത്യന്‍ ടോട്ടലിന്‍റെ ഊര്‍ജം. തുടര്‍ന്നെത്തുന്ന വിരാട് കോലിയും റിഷഭ് പന്തുമടക്കമുള്ള താരങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഇത് നിര്‍ണായകമാണ്.

പിച്ച് റിപ്പോര്‍ട്ട്

ബാറ്റര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ദുബൈയിലേത്. പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോട ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുത്തേക്കും.

''ക്വാര്‍ട്ടര്‍ ഫൈനല്‍''

ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനും കിവീസ് അഞ്ച് വിക്കറ്റിനുമാണ് പാകിസ്ഥാനോട് തോല്‍വി വഴങ്ങിയത്. താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളാണ് ഇനി ഇരു സംഘത്തേയും കാത്തിരിക്കുന്നത്. ഇതോടെ മറ്റ് അട്ടിമറികളുണ്ടാവാതിരുന്നാല്‍ ഈ മത്സരത്തിലെ വിജയിയാകും ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാനൊപ്പം സെമിയിലെത്തുക.

ABOUT THE AUTHOR

...view details