ദുബൈ: ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളുടേയും സെമി പ്രതീകള്‍ നേരത്തെ തന്നെ അസ്തമിച്ചതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയില്ല. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹാറിന് അവസരം ലഭിച്ചിട്ടുണ്ട്.
ടി20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെയും ഇന്ത്യൻ പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും അവസാന മത്സരം കൂടിയാണ്. ഇതോടെ മത്സരത്തില്‍ വമ്പന്‍ ജയം നേടി സെമിയിലെത്താതെ പുറത്തായതിന്‍റെ ക്ഷീണം മാറ്റാനാവും ഇന്ത്യന്‍ ശ്രമം. ടി20 ഫോര്‍മാറ്റില്‍ ആദ്യമായാണ് ഇന്ത്യയും നമീബിയയും നേര്‍ക്ക് നേര്‍ വരുന്നത്.
ഗ്രൂപ്പ് രണ്ടില്‍ നിന്നും പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് സെമിയിലെത്തിയത്. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായും അഞ്ചില്‍ നാല് വിജയം നേടിയ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനക്കാരായുമാണ് സെമിയിലെത്തിയത്.