ദുബായ് :ടി20 ലോകകപ്പിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ ഇല്ലയോ എന്ന ചോദ്യം വളരെ പ്രസക്‌തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ അതിനുള്ള ഉത്തരം വെളിപ്പെടുത്തി പാണ്ഡ്യ തന്നെ രംഗത്തെത്തി. ലോകകപ്പിന്‍റെ ആദ്യ ഘട്ട മത്സരങ്ങളിൽ പന്തെറിയിയില്ല എന്നാണ് താരം വ്യക്‌തമാക്കിയത്.
'എന്‍റെ പരിക്ക് ഇപ്പോൾ ഭേദമായിരിക്കുന്നു. പക്ഷേ ലോകകപ്പിലെ ആദ്യ ഘട്ട മത്സരങ്ങളിൽ പന്തെറിയാൻ പദ്ധതിയിട്ടിട്ടില്ല. നോക്കൗട്ട് മത്സരങ്ങളോട് അടുക്കുന്ന ഘട്ടത്തിൽ പന്തെറിയാനാണ് ആഗ്രഹം', പാണ്ഡ്യ വ്യക്‌തമാക്കി.