കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പില്‍ രോഹിത് ക്യാപ്റ്റനാവുമോ? പ്രതികരണവുമായി ജയ്‌ ഷാ - രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റന്‍

T20 World Cup 2024:അടുത്ത ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമോയെന്നതില്‍ തിടുക്കപ്പെട്ട് വ്യക്തത വരുത്തേണ്ടതില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ.

Jay Shah On Rohit Sharma Return As T20 Captain  Jay Shah On Rohit Sharma  T20 World Cup 2024  Rohit Sharma  BCCI Secretary Jay Shah  രോഹിത് ശര്‍മ ടി20 ലോകകപ്പ് 2024 ജയ്‌ ഷാ  രോഹിത് ശര്‍മയെക്കുറിച്ച് ജയ്‌ ഷാ  ടി20 ലോകകപ്പ് 2024  രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റന്‍  ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ
T20 World Cup 2024 Jay Shah On Rohit Sharma Return As T20 Captain

By ETV Bharat Kerala Team

Published : Dec 10, 2023, 2:26 PM IST

മുംബൈ:2022-ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ നിരാശാജനകമായ പുറത്താവലിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ഫോര്‍മാറ്റില്‍ ടീമിനായി കളിച്ചിട്ടില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ടി20 ഫോര്‍മാറ്റില്‍ ടീം ഏറെയും കളിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ വീണ്ടുമൊരു ടി20 ലോകകപ്പ് (T20 World Cup 2024) നടക്കാനിരിക്കെ ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് മടങ്ങിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇതു സംബന്ധിച്ച് വ്യക്ത വരുത്തണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ. (BCCI Secretary Jay Shah On Rohit Sharma's Return As T20 Captain). ടി20 ലോകകപ്പിന് മുന്നെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും നടക്കാനിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അധിതം തിടുക്കം വേണ്ടെന്നാണ് ആദ്ദേഹം പറയുന്നത്.

"ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു വ്യക്തത വരുത്തേണ്ട ആവശ്യമെന്താണ്. അടുത്ത ജൂണിലാണ് ടി20 ലോകകപ്പ് തുടങ്ങുന്നത്. അതിന് മുമ്പ് നമ്മള്‍ക്ക് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയും ഇന്ത്യന്‍ പ്രമീയര്‍ ലീഗും നടക്കാനുണ്ട്"- ജയ്‌ ഷാ പറഞ്ഞു.

ALSO READ: സ്‌കൈ മികച്ച കളിക്കാരന്‍ തന്നെ, പക്ഷെ അത് വളരെ പ്രധാനമാണ്; ചൂണ്ടിക്കാട്ടി ക്രിസ് ഗെയ്‌ല്‍

2024 ജൂണ്‍ ആദ്യ വാരം മുതല്‍ക്ക് ആരംഭിക്കുന്ന ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ആതിഥേയരാവുന്നത്. ടൂര്‍ണമെന്‍റിനായി സ്‌പെഷ്യലിസ്റ്റുകളടങ്ങിയ ഒരു സംഘത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബിസിസിഐ. ഇതിന്‍റെ ഭാഗമായി കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയാണ് നിലവില്‍ ടി20യില്‍ ഇന്ത്യ കളിക്കുന്നത്.

ഈ സാഹചര്യത്തിലാണ് വരുന്ന ടി20 ലോകകപ്പില്‍ രോഹിത്തിന്‍റെ പങ്കാളിത്തം ചര്‍ച്ചയാവുന്നത്. അതേസമയം ഏകദിന ലോകകപ്പിന് പിന്നാലെ ഓസീസിനെതിരെ സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ പരമ്പര നേടിയിരുന്നു. അഞ്ച് മത്സര പരമ്പര 4-1നായിരുന്നു ആതിഥേയര്‍ നേടിയത്.

ALSO READ:എസ്‌ സജ്‌ന, ഈ പേര് ഓർത്തുവെച്ചോളൂ... കാശ്‌വീ ഗൗതവും അനബെല്ലയും കോടിത്തിളക്കത്തില്‍

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയിലും സൂര്യയും പിള്ളേരും തന്നെയാണ് കളിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 ഇന്ത്യന്‍ സമയം രാത്രി 7.30ന് ഡര്‍ബനിലെ കിംഗ്‌സ്‌മീഡിലാണ് മത്സരം നടക്കുക. തുടര്‍ന്ന് 12-ന് സെന്‍റ്‌ ജോര്‍ജസ്‌ പാര്‍ക്കില്‍ രണ്ടാമത്തേയും 14-ന് ജോഹന്നാസ്‌ബെര്‍ഗില്‍ മൂന്നാമത്തേയും ടി20കള്‍ അരങ്ങേറും. ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ALSO READ: ഗില്ലിന് ആര് വഴിയൊരുക്കും?; ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20 ഇന്ന്, ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം...

ABOUT THE AUTHOR

...view details