ബ്രിസ്‌ബേന്‍:ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ശ്രീലങ്ക. 145 റണ്‍സ് പിന്തുടര്‍ന്ന ഏഷ്യന്‍ ചാമ്പ്യന്മാര്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. പുറത്താകാതെ 66 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയാണ് ലങ്കന്‍ ടോപ്‌സ്‌കോറര്‍. തോല്‍വിയോടെ സൂപ്പര്‍ 12ല്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി അഫ്‌ഗാനിസ്ഥാന്‍.
അഫ്‌ഗാനുയര്‍ത്തിയ 145 റണ്‍സിലേക്ക് ബാറ്റ് വീശിയ ലങ്കയ്‌ക്ക് തുടക്കത്തിലെ ഓപ്പണര്‍ പാതും നിസങ്കയെ (10) നഷ്‌ടമായിരുന്നു. തുടര്‍ന്നെത്തിയ കുശാല്‍ മെന്‍ഡിസും, ഡി സില്‍വയും ചേര്‍ന്നാണ് ലങ്കന്‍ റണ്‍വേട്ടക്ക് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.