മെല്‍ബണ്‍ :ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച വിരാട് കോലിയെ വാനോളം പുകഴ്‌ത്തി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. മത്സരത്തില്‍ വിരാട് കോലി പുറത്താകാതെ 82 റണ്‍സ് നേടിയിരുന്നു. അതോടൊപ്പം കളിയില്‍ നിര്‍ണായകമായ കോലി പാണ്ഡ്യ കൂട്ടുകെട്ടിനെ കുറിച്ചും രോഹിത് ശര്‍മ സംസാരിച്ചു.
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത്തരം മത്സരങ്ങളില്‍ ഇങ്ങനെയൊരു ഫലം പ്രതീക്ഷിക്കില്ല. മത്സരം പറ്റുന്നത് പോലെ സ്വന്തമാക്കാനാണ് ശ്രമിച്ചത്. കളിയില്‍ വിരാട് കോലി ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്‍റെ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. സ്വിങ്ങും ബൗണ്‍സും പിച്ചിലുണ്ടായിരുന്നു. ഇഫ്തിഖര്‍ അഹമ്മദ്- ഷാന്‍ മസൂദ് എന്നിവര്‍ക്ക് പാകിസ്ഥാനായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനായി.