മെൽബൺ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള കലാശപ്പോരിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് 1.30നാണ് മത്സരം നടക്കുക. എന്നാല്‍ മത്സരം മഴ ഭീഷണി നേരിടുന്നത് ആരാധകരെ നിരാശരാക്കുകയാണ്.
മെല്‍ബണില്‍ ഞായറാഴ്‌ച 95 ശതമാനമാണ് മഴയ്‌ക്ക് സാധ്യതയുള്ളത്. എട്ട് മുതൽ 20 മില്ലിമീറ്റർ വരെയാണ് മഴ പ്രതീക്ഷിക്കപ്പെടുന്നത്. മത്സരത്തിന് റിസര്‍വ് ദിനമുണ്ടെങ്കിലും കാലാവസ്ഥ പ്രവചനം ആശാവഹമല്ല.
റിസർവ് ദിനമായ തിങ്കളാഴ്‌ച (നവംബർ 14) 95 ശതമാനം മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മഴ രസംകൊല്ലിയായെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ ചില മത്സരങ്ങൾ റദ്ദാക്കുകയും ചെയ്‌തു.