സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് 201 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സ് നേടിയത്. ന്യൂസിലന്‍ഡിനായി ഡേവണ്‍ കോണ്‍വെ 92 റണ്‍സുമായി പുറത്താകാതെ നിന്നു.
16 പന്തില്‍ 42 റണ്‍സ് അടിച്ച ഫിന്‍ അലനൊപ്പം ചേര്‍ന്ന് ഡേവണ്‍ കോണ്‍വെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഫിന്‍ അലന്‍റെ ഇന്നിങ്സ്.