കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ് : കലാശപ്പോര് നാളെ, ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍

ടി20 ലോകകപ്പ് ഫൈനലില്‍ നാളെ ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം

T20 world cup 2022  T20 world cup  england vs pakistan  eng vs pak  ബാബര്‍ അസം  ജോസ് ബട്‌ലര്‍  Babar Azam  Jos Buttler  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് 2022
ടി20 ലോകകപ്പ്: കലാശപ്പോര് നാളെ, ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍

By

Published : Nov 12, 2022, 4:18 PM IST

മെല്‍ബണ്‍ : ടി20 ലോകകപ്പ് ചാമ്പ്യന്മാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ നാളെ ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.

ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാക് പട കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം സെമിയില്‍ ഇന്ത്യയെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. സൂപ്പര്‍ 12 ഘട്ടത്തില്‍ ഇരു ടീമുകളും രണ്ടാം സ്ഥാനക്കാരായിരുന്നു.

ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന ഇരുകൂട്ടരും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലിലെത്തിയ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു. തുടര്‍ന്ന് 2009ലാണ് സംഘത്തിന്‍റെ കിരീട നേട്ടം.

2010ലായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ പ്രഥമ ടി20 കിരീടം നേടിയത്. തുടര്‍ന്ന് 2016ല്‍ ഫൈനലിലെത്തിയെങ്കിലും വെസ്‌റ്റ്ഇന്‍ഡീസിനോട് തോല്‍വി വഴങ്ങി. അതേസമയം 30 വര്‍ഷത്തിന് ശേഷമാണ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേരെത്തുന്നത്.

1992ലെ ലോകകപ്പ് ഫൈനലിലായിരുന്നു ഇതിനുമുന്‍പ് ഇരുവരും പരസ്‌പരം പോരടിച്ചത്. അന്ന് ഇതേ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ ടി20 ക്രിക്കറ്റില്‍ പാകിസ്ഥാന് ഇംഗ്ലണ്ടിന് മേല്‍ ആധിപത്യമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ 27 തവണ പരസ്‌പരം പോരടിച്ചപ്പോള്‍ 18 തവണയും വിജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. ഒമ്പത് മത്സരങ്ങളാണ് പാകിസ്ഥാനൊപ്പം നിന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ നേരത്തേ രണ്ട് തവണ നേര്‍ക്കുനേരെത്തിയപ്പോഴും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ പാക് പടയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2009ല്‍ 48 റണ്‍സിനും, 2010ല്‍ ആറ് വിക്കറ്റിനുമായിരുന്നു ഇംഗ്ലണ്ട് ജയിച്ചത്.

മത്സരത്തിന് മഴ ഭീഷണി : ടി20 ലോകകപ്പ് ഫൈനല്‍ ദിനമായ ഞായറാഴ്‌ച മെല്‍ബണില്‍ 95 ശതമാനമാണ് മഴയ്‌ക്ക് സാധ്യതയുള്ളത്. മഴയെത്തുടര്‍ന്ന് ഈ ദിവസം മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും. എന്നാല്‍ തിങ്കളാഴ്‌ചയും മഴ പെയ്യാന്‍ 95 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

മഴയെത്തുടര്‍ന്ന് കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും കളി നടന്നില്ലെങ്കില്‍ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും.

പാകിസ്ഥാൻ സ്‌ക്വാഡ് : ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഹൈദർ അലി, ഖുശ്ദിൽ ഷാ, ഷാൻ മസൂദ്, മുഹമ്മദ് ഹാരിസ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, മുഹമ്മദ് റിസ്‌വാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ, ഷഹീൻ അഫ്രീദി.

ഇംഗ്ലണ്ട് സ്‌ക്വാഡ് : ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), അലക്‌സ് ഹെയ്‌ൽസ്, ഫിൽ സാൾട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റൺ, ആദിൽ റഷീദ്, ബെൻ സ്റ്റോക്‌സ്, മൊയീൻ അലി, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ഡേവിഡ് മലാൻ, സാം കറൻ, മാർക്ക് വുഡ്, ടൈമൽ മിൽസ്.

ABOUT THE AUTHOR

...view details