കേരളം

kerala

ETV Bharat / sports

സഞ്ജു സാംസണല്ല ആ മലയാളി, ഐസിസി ടൂര്‍ണമെന്‍റില്‍ നായകനാവുന്ന ആദ്യ മലയാളിയായി ചുണ്ടങ്ങപ്പൊയില്‍ റിസ്‌വാൻ - UAE vs Netherlands

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരം കൂടിയാണ് സിപി റിസ്‌വാന്‍.

T20 world cup 2022  CP Rizwan First Malayali captain ICC tournament  CP Rizwan  Chundangapoyil Rizwan  സിപി റിസ്‌വാന്‍  ടി20 ലോകകപ്പ്  ഐസിസി ടൂര്‍ണമെന്‍റില്‍ നായകനാവുന്ന ആദ്യമലയാളി  uae cricket team captain CP Rizwan  യുഎഇ ക്രിക്കറ്റ് ടീം നായകന്‍ റിസ്‌വാന്‍  ചുണ്ടങ്ങപ്പൊയില്‍ റിസ്‌വാന്‍  UAE vs Netherlands  യുഎഇ vs നെതര്‍ലന്‍ഡ്‌സ്
സഞ്ജു സാംസണല്ല ആ മലയാളി, ഐസിസി ടൂര്‍ണമെന്‍റില്‍ നായകനാവുന്ന ആദ്യ മലയാളിയായി ചുണ്ടങ്ങപ്പൊയില്‍ റിസ്‌വാൻ

By

Published : Oct 16, 2022, 4:43 PM IST

Updated : Oct 16, 2022, 5:21 PM IST

ഗീലോങ്:ഐസിസി ടൂര്‍ണമെന്‍റില്‍ നായകനാവുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂരുകാരന്‍ ചുണ്ടങ്ങപ്പൊയില്‍ റിസ്‌വാന്‍ (സിപി റിസ്‌വാന്‍). ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ യുഎഇയെ നയിച്ചതോടെയാണ് 34കാരനായ റിസ്‌വാന്‍ അഭിമാന നേട്ടം സ്വന്തമാക്കിയത്.

തലശേരി സ്വദേശി അബ്‌ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ. കുടുംബ സമേതം യുഎഇയിലാണ്​ റിസ്‌വാന്‍ താമസിക്കുന്നത്. 2019ൽ നേപ്പാളിനെതിരെയാണ്​ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരം കൂടിയാണ് റിസ്‌വാന്‍. കഴിഞ്ഞ വർഷം ജനുവരി എട്ടിന്​ അബുദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെയാണ് താരം സെഞ്ച്വറി പ്രകടനം നടത്തിയത്. 136 പന്തിൽ 109 റൺസായിരുന്നു റിസ്‌വാന്‍ അന്ന് അടിച്ചെടുത്തത്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് താരം യുഎഇയുടെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ​അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബൗളർ കൂടിയാണ്​ റിസ്​വാൻ. നെതര്‍ലന്‍ഡ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത യുഎഇയ്‌ക്കായി തിളങ്ങാന്‍ റിസ്‌വാന് സാധിച്ചിരുന്നില്ല.

രണ്ട് പന്തില്‍ ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. കോഴിക്കോട്​ കല്ലായി സ്വദേശി ബാസിൽ ഹമീദും ഈ മത്സരത്തില്‍ യുഎഇയ്‌ക്കായി കളിക്കാന്‍ ഇറങ്ങിയിരുന്നു.

also read: ടി20 ലോകകപ്പ്: അവര്‍ രണ്ട് പേരുമുണ്ടാവും; ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനിലെ പേസര്‍മാരെ പ്രവചിച്ച് റോബിന്‍ ഉത്തപ്പ

Last Updated : Oct 16, 2022, 5:21 PM IST

ABOUT THE AUTHOR

...view details