കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്: പുതിയ ജേഴ്‌സി പുറത്തിറക്കി ഓസ്‌ട്രേലിയ - ആരോൺ ഫിഞ്ച്

സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായി തദ്ദേശീയമായ തീമിലാണ് ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

T20 World Cup 2022  T20 World Cup  Australia cricket team  Australia new jersey  ടി20 ലോകകപ്പ്  cricket Australia  ഓസ്‌ട്രേലിയയുടെ പുതിയ ജേഴ്‌സി  ആരോൺ ഫിഞ്ച്  Aaron Finch
ടി20 ലോകകപ്പ്: പുതിയ ജേഴ്‌സി പുറത്തിറക്കി ഓസ്‌ട്രേലിയ

By

Published : Sep 14, 2022, 5:46 PM IST

സിഡ്‌നി: ടി20 ലോകകപ്പിനായി പുതിയ ജേഴ്‌സി അവതരിപ്പിച്ച് നിവലിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായി തദ്ദേശീയമായ തീമിലാണ് ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ തനതായ സ്വര്‍ണ നിറത്തിനൊപ്പം പച്ച നിറത്തിലുള്ള ഗ്രേഡിയന്‍റും അടങ്ങുന്നതാണ് ജേഴ്‌സി.

കൈകളുടെ ഭാഗത്ത് കറുത്ത നിറമാണുള്ളത്. പ്രശസ്ത സ്‌പോര്‍ട്‌സ്‌ ഉത്പന്ന നിര്‍മാതാക്കളായ അസിക്‌സുമായി സഹകരിച്ച് അന്‍ഡി ഫിയോന ക്ലാര്‍ക്ക്, കേര്‍ട്‌ണി ഹാഗെന്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി രൂപകല്‍പന ചെയ്‌തത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് ഓസ്‌ട്രേലിയ. ഒക്‌ടോബര്‍ 22ന് കിവീസിനെതിരായാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. അതേസമയം ടൂര്‍ണമെന്‍റിനുള്ള ടീം ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ടീം: ആരോൺ ഫിഞ്ച് (സി), പാറ്റ് കമ്മിൻസ്, ആഷ്ടൺ ആഗർ, ടിം ഡേവിഡ്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയ്നി‌സ്, മാത്യൂ വെയ്‌ഡ് , ഡേവിഡ് വാർണർ, ആദം സാംപ.

ABOUT THE AUTHOR

...view details