അബുദബി: ടി20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള വിന്‍ഡീസിന് സെമി പ്രതീക്ഷകള്‍ നില നിര്‍ത്താന്‍ മത്സരത്തിലെ വിജയം നിര്‍ണായകമാണ്.
ടി20 ലോകകപ്പ്: ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ്ഇന്‍ഡീസിന് ടോസ്; ബൗളിങ് തെരഞ്ഞെടുത്തു - ടി20 ലോകകപ്പ്
മത്സരം ഒറ്റയ്‌ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള വെടിക്കെട്ട് ബാറ്റര്‍മാരുണ്ടെങ്കിലും ഫോമിലേക്ക് ഉയരാത്തതാണ് നിലവിലെ ചാമ്പ്യന്‍മായ വിന്‍ഡീസിന് തലവേദന.
നേരത്തെ കളിച്ച നാലു മത്സരങ്ങളില്‍ ഒരു ജയം മാത്രമുളള ലങ്കയുടെ സെമി പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു. അതേസമയം മുന്‍ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. എന്നാല്‍ ലങ്കന്‍ നിരയില്‍ ഒരുമാറ്റുമുണ്ട്. ലിഹരു കുമാരക്ക് പകരം ബിനുരാ ഫെര്‍ണാണ്ടോ അന്തിമ ടീമില്‍ ഇടം പിടിച്ചു.
മത്സരം ഒറ്റയ്‌ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള വെടിക്കെട്ട് ബാറ്റര്‍മാരുണ്ടെങ്കിലും ഫോമിലേക്ക് ഉയരാത്തതാണ് നിലവിലെ ചാമ്പ്യന്‍മായ വിന്‍ഡീസിന് തലവേദന. അതേസമയം മികച്ച ഫോമിലുള്ള മിസ്റ്ററി സ്പിന്നര്‍ വാനിന്ദു ഹാസരങ്കയുടെ പ്രകടനത്തിലാണ് ലങ്ക പ്രതീക്ഷവയ്‌ക്കുന്നത്. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങിന്‍റെ തലപ്പത്തെത്താന്‍ ഹാസരങ്കയ്‌ക്കായിട്ടുണ്ട്.