ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 153 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 152 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഒസീസിനെ തുടക്കത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കുഴക്കിയെങ്കിലും സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരുടെ പ്രകനമാണ് ഭേദപ്പട്ട സ്‌കോറിലെത്തിച്ചത്.
ടി20 ലോകകപ്പ്:സ്മിത്തും സ്റ്റോയ്നിസും ഓസീസിനെ തുണച്ചു; ഇന്ത്യയ്‌ക്ക് 153 റണ്‍സ് വിജയ ലക്ഷ്യം - സന്നാഹ മത്സരം
ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഒസീസിനെ തുടക്കത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കുഴക്കിയെങ്കിലും സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരുടെ പ്രകനമാണ് ഭേദപ്പട്ട സ്‌കോറിലെത്തിച്ചത്.
48 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. മാക്സ്‌വെല്‍ 28 പന്തില്‍ 37 റണ്‍സും സ്റ്റോയ്നിസ് 25 പന്തില്‍ 41 റണ്‍സും നേടി. ഇന്ത്യക്കായി വിരാട് കോലിയടക്കം ആറുപേരാണ് പന്തെടുത്തത്. ആര്‍ അശ്വിന്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും കണ്ടെത്തി.
അതേസമയം വിരാട് കോലി ടീമുലുണ്ടെങ്കിലും രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ന് മുഹമ്മദ് ഷമി, ജസ്പ്രിത് ബുംമ്ര എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി.