ദുബൈ:കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻമാരെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തിന് നാളെ കൊടിയേറ്റം. 23 നാളുകൾ നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പൂരത്തിന് ഓസ്ട്രേലിയ- സൗത്ത് ആഫ്രിക്ക മത്സരത്തോടെ അബുദബിയിൽ തുടക്കമാകും. ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പിൽ 12 ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്.
ആറ് ടീമുകളായുള്ള രണ്ട് ഗ്രൂപ്പുകളായാണ് സൂപ്പർ 12 മത്സരങ്ങൾ നടക്കുക. ഒരു ടീമിന് അഞ്ച് മത്സരം വീതം ലഭിക്കും. ഒന്നാമത്തെ ഗ്രൂപ്പിൽ കരുത്തരായ ടീമുകളാണ് മാറ്റുരക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത്ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ വമ്പൻമാർ തമ്മിലാണ് ഒന്നാം ഗ്രൂപ്പിലെ മത്സരം.
രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സ്കോട്ലൻഡ് എന്നീ ടീമുകൾക്കൊപ്പം യോഗ്യത മത്സരം കളിച്ചെത്തിയ നമീബിയയും ഉൾപ്പെട്ടതാണ് രണ്ടാം ഗ്രൂപ്പ്. ചിരവൈരികളായ പാകിസ്ഥാനുമായി ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
സ്കോട്ലൻഡ്, നമീബിയ എന്നീ ടീമുകൾ ആദ്യമായാണ് ടി20 ലോകകപ്പിൽ മാറ്റുരക്കുന്നത്. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുകളും സൂപ്പർ 12 ലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ആറ് റണ്‍സിന് അട്ടിമറിച്ച് ഞെട്ടിച്ചുകൊണ്ടാണ് സ്കോട്ലൻഡിന്റെ വരവ്.
പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനൽ നവംബർ 11 ന് നടക്കും. രണ്ടു സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനവുമുണ്ടാവും.
ഇന്ത്യ X പാകിസ്ഥാൻ