ദുബൈ:ഐപിഎൽ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ 20 റണ്‍സിനാണ് ചെന്നൈ മുബൈയെ തകർത്തത്. ഗെയ്ക്‌വാദ്, ബ്രാവോ എന്നിവരുടെ മിന്നും പ്രകടനമാണ് ചെന്നൈയ്ക്ക് തുണയായത്. സീസണിന്‍റെ ആദ്യഘട്ടത്തില്‍ മുംബൈ ഇന്ത്യൻസിനോടു ഡല്‍ഹിയിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു ചൈന്നൈയുടെ ഈ സൂപ്പര്‍ വിജയം.
മുബൈക്ക് എതിരെ ഗെയ്‌ക്‌വാദിന്‍റെ ബാറ്റിങ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. താളം കണ്ടെത്താനാവാതെ ഡുപ്ലെസിയും (0) , മൊയ്ൻ (0) അലിയും സ്‌കോർ ബോർഡ് തുറക്കും മുമ്പേ കൂടാരം കയറി. തൊട്ടുപുറകെ വന്ന റെയ്‌ക്കും (4 ), ധോണിക്കും (5 ) പിഴച്ചു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഓപ്പണർ ഗെയ്ക്‌വാദ് ജഡേജയെ കൂട്ടുപിടിച്ച് തിരിച്ചടിച്ചതോടെ ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തി. 81 റണ്‍സിന്‍റെ കൂട്ടുകെട്ടുട്ടാണ് ഇരുവരും ചേർന്ന് നേടിയത്. അവസാന ഓവറുകളിൽ വമ്പനടിയുമായി ബ്രാവോകൂടി കളം നിറഞ്ഞതോടെ ചെന്നൈ 156 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്തി.
മുബൈക്ക് എതിരെ ബ്രാവോയുെടെ ബാറ്റിങ് മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് നിശ്ചിത 20 ഓവറിൽ 136 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. അർദ്ധസെഞ്ചുറി നേടിയ സൗരഭ് തിവാരിയാണ് മുബൈയുടെ ടോപ് സ്കോറർ. 40 പന്തുകളിൽ നിന്ന് 50 റണ്‍സ് നേടിയ തിവാരി പുറത്താകാതെ നിന്നു. ക്വിന്റൻ ഡികോക്ക് ( 17), അൻമോൽപ്രീത് സിങ് (16), ഇഷാൻ കിഷൻ (11), കയ്റൻ പൊള്ളാർഡ് (15), ആദം മിൽനെ (15), സൂര്യകുമാർ യാദവ് (3), ക്രുണാൽ പാണ്ഡ്യ (4) തുടങ്ങിയവരെല്ലാം കാര്യമായ സംഭാവനകള്‍ നൽകാതെ കൂടാരം കയറിയതോടെ മുബൈക്ക് അടിപതറി.
ചെന്നൈക്ക് എതിരെസൗരഭ് തിവാരിയുടെ ബാറ്റിങ് ചെന്നൈയ്ക്കായി ഡ്വെയ്ൻ ബ്രാവോ മൂന്നും,ദീപക് ചാഹർ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഷാർദുൽ ഠാക്കൂർ , ജോഷ് ഹെയ്‍സൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ എട്ടു കളികളിൽനിന്ന് ആറു വിജയങ്ങൾ ഉള്ള ചെന്നൈ 12 പോയിൻ്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ടു പോയിന്‍റുള്ള മുബൈ നിലവിൽ നാലാം സ്ഥാനത്താണ്.